കേരളത്തിലെ ഏറ്റവും മികച്ച തീയറ്ററുകളുടെ ലിസ്റ്റുകൾ പരിശോധിച്ചാൽ അതിൽ മുൻ നിരയിൽ ഇടം പിടിക്കുന്ന ഒരു പേരാണ് രാഗം തിയേറ്ററിന്റേത്.ഇപ്പോഴിതാ പ്രമുഖ ബുക്കിംഗ് ആപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും അധികമായി ബുക്കിംഗ് നടക്കുന്ന സിംഗിൾ സ്ക്രീൻ എന്ന പൊൻതൂവൽ’ രാഗം’ സ്വന്തമാക്കിയിരിക്കുകയാണ്.
പ്രമുഖ നിർമാതാവ് സുനിൽ എ.കെ സാങ്കേതികമായി പുതിയ രൂപഭാവങ്ങളോടെയും നൂതന മികവോടെയും രാഗം വീണ്ടും പ്രവർത്തനമാരംഭിച്ചപ്പോൾ തൃശ്ശൂർകാരുടെ സിനിമ സങ്കൽപ്പങ്ങളുടെ പുത്തൻ പ്രതീക്ഷകളാണ് ഉയർന്നത്. പുതുമകളും പരീക്ഷണങ്ങളും മലയാള സിനിമയ്ക്ക് പുത്തരിയല്ല. എപ്പോഴൊക്കെ സിനിമ ചരിത്രത്തിൽ പുതുമകളും പരീക്ഷണങ്ങളും പരീക്ഷിക്കുന്നുണ്ടോ അപ്പോഴൊക്കെ തൃശ്ശൂരുകാരുടെ സ്വകാര്യ അഹങ്കാരമായ രാഗം തിയേറ്റർ പ്രദർശനത്തിന്റെ ഭാഗമാകാറുമുണ്ട്. ആദ്യ ത്രീഡി സിനിമ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ആദ്യത്തെ സിനിമാ സ്കോപ്പ് ചിത്രമായ തച്ചോളി അമ്പു, ആദ്യത്തെ 70 എംഎം ചിത്രം പടയോട്ടം, എന്നിവയെല്ലാം രാഗത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
1974 ആഗസ്ത് 24 നാണ് രാഗം ആദ്യമായി പ്രദർശനത്തിന് എത്തുന്നത്. ആദ്യമായി പ്രദർശിപ്പിച്ച ചിത്രം രാമു കാര്യാട്ടിന്റെ ‘നെല്ല് ‘ആയിരുന്നു. അന്നത്തെ കാലത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകളായിരുന്നു രാഗം സിനിമ പ്രേമികൾക്കായി ഒരുക്കിയിരുന്നത്. യുഎസ്‌എയിൽ നിന്നുള്ള ഒറിജിനൽ ഡോൾബി ഡിജിറ്റലും 70 എംഎം സ്‌ക്രീനും ഇൻസ്റ്റാൾ ചെയ്ത കേരളത്തിലെ ഏറ്റവും പഴക്കമേറിയതും ആദ്യത്തെതുമായ തീയേറ്ററുകളിൽ ഒന്നാണ് രാഗം. ഇപ്പോൾ ഡോൾബി ആറ്റംസ് 4K 3Dആണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.