ഒട്ടേറേ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഗായകനാണ് സിദ്ധാർഥ് മേനോൻ. ആൽബം ഗാനങ്ങൾ, കവർ സോങ്ങുകൾ എന്നിവയിലൂടെ കയ്യടി നേടിയിട്ടുള്ള ഈ ഗായകൻ ഒരു നടനായും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള പ്രതിഭയാണ്. നായകനായി വരെ ചിത്രങ്ങൾ ചെയ്തിട്ടുള്ള സിദ്ധാർഥ് മേനോൻ അഭിനയിച്ച് പുറത്ത് വരാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇനി ഉത്തരം. അപർണ്ണ ബാലമുരളി പ്രധാന വേഷം ചെയ്ത ഈ ഫാമിലി ത്രില്ലർ ചിത്രത്തിൽ നായകതുല്യമായ ഒരു വേഷമാണ് സിദ്ധാർഥ് ചെയ്തിരിക്കുന്നത്. സിദ്ധാർഥും അപർണയും അഭിനയിച്ച ഈ ചിത്രത്തിലെ ‘മെല്ലെയെന്നെ..’ എന്ന ഗാനം ഇതിനോടകം സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. റോക്‌സ്‌റ്റാർ എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ സിദ്ധാർഥ് മേനോൻ പിന്നീട്, സോളോ, കഥ പറഞ്ഞ കഥ, കൂടെ, കോളാമ്പി, ജാൻ എ മൻ എന്നീ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടി.
ഇരട്ട തിരക്കഥാകൃത്തുക്കളായ രഞ്ജിത്ത്- ഉണ്ണി ടീം രചിച്ച ഇനി ഉത്തരം, എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ഒക്ടോബർ ഏഴിന് പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് സംവിധായകൻ ജീത്തു ജോസഫിന്റെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രനാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത്. അപർണ്ണ, സിദ്ധാർഥ് മേനോൻ എന്നിവരെ കൂടാതെ ജാഫർ ഇടുക്കി, ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോൺ, ചന്ദുനാഥ്, ഹരീഷ് ഉത്തമൻ, സിദ്ദീഖ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവരും ഇതിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. ഹിഷാം അബ്ദുൾ വഹാബ് സംഗീതം പകർന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് ജിതിൻ ഡി കെ, ഇതിനു ക്യാമറ ചലിപ്പിച്ചത് രവിചന്ദ്രൻ എന്നിവരാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.