മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി നേരിട്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രമാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച സൂഫിയും സുജാതയും. ജയസൂര്യ, അദിതി റാവു, ദേവ് മോഹൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ആ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു. അതിൽ തന്നെ വലിയ ഹിറ്റായി മാറിയ ഒരു ഗാനമാണ് വാതിക്കലെ വെള്ളരിപ്രാവ് എന്ന് തുടങ്ങുന്ന ഗാനം. എം ജയചന്ദ്രൻ സംഗീതമൊരുക്കിയ ഈ ഗാനമാലപിച്ചതു നിത്യ മാമ്മൻ എന്ന ഗായികയാണ്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ആ ഗാനം ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറുകയും ചെയ്തു. നാറാണിപ്പുഴ ഷാനവാസ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിലേക്ക് താനെങ്ങനെയെത്തി എന്ന് വെളിപ്പെടുത്തുകയാണ് നിത്യ മാമ്മൻ. സിനിമയിൽ ഒരു പാട്ട് പാടണം എന്ന് ഒരുപാട് കൊതിച്ചിരുന്നു എന്നും പ്രശസ്ത സംഗീത സംവിധായകൻ കൈലാസ് മേനോന്റെ അമ്മയാണ് കൈലാസേട്ടന് തന്നെ പരിചയപ്പെടുത്തിയത് എന്നും നിത്യ പറയുന്നു.
ശ്രേയ ഘോഷാൽ പാടാനിരുന്ന എടക്കാട് ബറ്റാലിയനിലെ നീ ഹിമ മഴയായ് എന്ന പാട്ടിന്റെ ട്രാക്ക് പാടിയതാണ് തന്റെ ജീവിതം മാറ്റി മറിച്ചത് എന്നും പിന്നീട് ആ പാട്ട് പാടിയതോടെ വൈറൽ ആയി ആളുകൾ ഏറ്റെടുത്തു എന്നും നിത്യ പറഞ്ഞു. അതിന് ശേഷം നിത്യ പാടിയത് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ദി കുങ്ഫു മാസ്റ്ററിലാണ്. ദൈവാനുഗ്രഹം കൊണ്ട് ആ ഗാനവും ശ്രദ്ധിക്കപെട്ടുവെന്നും ഈ ഗാനങ്ങളാണ് സൂഫിയും സുജാതയും എന്ന ചിത്രത്തിലേക്ക് തന്നെയെത്തിച്ചതെന്നും നിത്യ മാമ്മൻ വെളിപ്പെടുത്തി. എല്ലാവരും ഈ പാട്ടിനു തന്ന പിന്തുണക്കു നന്ദി പറഞ്ഞ നിത്യ കൊച്ചുകുട്ടികൾ വരെ ഈ പാട്ട് മൂളി നടക്കുന്നതു കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുവെന്നും പറയുന്നു.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.