തെലുങ്കിൽ തമിഴ് സിനിമകളിൽ വലിയ ചർച്ചയായി മാറുകയാണ് മഹാനടി. തെലുങ്ക് സൂപ്പർ താരമായിരുന്നു സാവിത്രിയുടെ കഥപറഞ്ഞ ചിത്രം ദുൽഖർ സൽമാനെയും കീർത്തി സുരേഷിന്റെയും അഭിനയമികവ് കൊണ്ടാണ് ശ്രദ്ധേയമായി തീർന്നത്. നാഗ് അശ്വിൻ ഒരുക്കിയ ഈ ദൃശ്യ വിസ്മയത്തിൽ മഹാനടിയായി കീർത്തി സുരേഷ് സാവിത്രിയായി എത്തിയപ്പോൾ ജെമിനി ഗണേശന്റെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തിയത്. കഴിഞ്ഞ വാരം പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിനം മുതൽ ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരുന്നത്. ചിത്രം കണ്ട താരങ്ങൾ എല്ലാം തന്നെ കീർത്തിയുടെയും ദുൽഖറിനെയും അഭിനയത്തെ വാനോളം പുകഴ്ത്തുകയാണ്. തെലുങ്ക് സൂപ്പർ സംവിധായകൻ രാജമൗലി തമിഴ് സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ ആറ്റ്ലി തുടങ്ങിയവർ ചിത്രത്തലെ ഇരുവരുടെയും പ്രകടനത്തെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ പഴയകാല സൂപ്പർ ഹിറ്റ് സംവിധായകൻ സിങ്കീതം ശ്രീനിവാസ റാവുവും കീർത്തിക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ്.
നീതി നിജയതി എന്ന തെലുങ്ക് ചിത്രത്തിലൂടെ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് സിങ്കീതം ശ്രീനിവാസ റാവു. പിന്നീട് നീണ്ട നാല്പത് വര്ഷത്തോളമായി തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങി നാലോളം ഭാഷകളിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹത്തിന്റെ അഭിനന്ദനം വളരെ ശ്രദ്ധേയമാണ്. മുൻപ് സിനിമയിൽ സജീവമായ കാലത്ത് ഏവരും തന്നോട് അക്കാലത്തെ സൂപ്പർ താരമായിരുന്ന സാവിത്രിയോടൊപ്പമുള്ള ചിത്രമുണ്ടോ എന്ന് ചോദിക്കാറുണ്ടായിരുന്നു എന്നാൽ അന്ന് തന്റെ പക്കൽ ഇല്ലാത്തത് വലിയ വിഷമമായി തോന്നി പിന്നീട് അവർ കുറച്ച കഴിഞ്ഞപ്പോൾ തന്നെ മരിക്കുകയും ചെയ്തു. എന്നാൽ തന്റെ കയ്യിൽ ഇന്ന് സാവിത്രിയോടൊപ്പമുള്ള ചിത്രമുണ്ടെന്നാണ് കീർത്തി സുരേഷിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്. സത്യത്തിൽ കീർത്തി സുരേഷിലൂടെ അദ്ദേഹം സാവിത്രിയെ കാണുകയായിരുന്നു. നാല്പത് വർഷത്തോളം സിനിമ പരിചയമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ നൽകുന്ന അംഗീകാരം അത്രത്തോളം വലുതാണ്. എന്ത് തന്നെയായാലും കരിയറിലെ മികച്ച പ്രകടനത്തിലൂടെ തെലുങ്കിലും കീർത്തി സുരേഷ് മലയാളത്തിന്റെ യശസ്സ് ഉയർത്തിയിരിക്കുന്നു എന്ന് തന്നെ വേണം പറയാൻ.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.