തമിഴ് സിനിമയിൽ ഏറ്റവും ശ്രദ്ധേയമായ കൂട്ടുകെട്ടാണ് സൂര്യ- ഹരി എന്നിവരുടേത്. ഒരുപാട് ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ നിന്ന് പിറന്നിട്ടുണ്ട്. ആര്, വേൽ, സിങ്കം, സിങ്കം 2, സിങ്കം 3 തുടങ്ങി കമർഷ്യൽ ഹിറ്റ് ചിത്രങ്ങൾ ഹരി സൂര്യയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. സൂര്യയുടെ പുതിയ ചിത്രമായ സൂരറൈ പോട്രൂ ആമസോൺ പ്രൈമിൽ റിലീസിനായി ഒരുങ്ങുകയാണ്. സുധ കൊങ്കര സംവിധാനം ചെയ്തിരിക്കുന്ന സൂരറൈ പോട്രൂവിന്റെ ഒ.ടി.ടി റിലീസ് ചെയ്യുന്നതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് സംവിധായകൻ ഹരി രംഗത്ത് വന്നിരിക്കുകയാണ്.
ഒ.ടി.ടി റിലീസ് തീരുമാനത്തിൽ നിന്നും സൂര്യ പിന്മാറണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് പരസ്യമായി ഒരു തുറന്ന് കത്ത് എഴുത്തിയിരിക്കുകയാണ് സിങ്കം സംവിധായകൻ ഹരി. ഹരിയുടെ പ്രസ്താവന ഇതിനോടകം സിനിമ രംഗത്ത് വലിയൊരു ചർച്ചയ്ക്ക് തന്നെ വഴിയൊരുക്കിയിരിക്കുകയാണ്. താങ്കളുമായി ഒരുമിച്ചു ജോലി ചെയ്ത സ്വാത്രന്ത്രത്തിൽ കുറച്ചു കാര്യങ്ങൾ പറയട്ടെ എന്ന് തുടങ്ങിയാണ് കത്ത് ആരംഭിക്കുന്നത്. ഒരു ആരാധകനായി താങ്കളുടെ ചിത്രങ്ങൾ തീയറ്ററിൽ കാണുന്നതാണ് ഇഷ്ടം എന്നും ഒ.ടി.ടി യിൽ അല്ല എന്ന് ഹരി വ്യക്തമാക്കി. നമ്മൾ ഒന്നിച്ചു ചെയ്ത സിനിമകൾക്ക് തിയറ്ററിൽ ആരാധകരിൽ നിന്നും കിട്ടിയ കൈയ്യടികളാലാണ് നമ്മളെ ഇത്രയും ഉയരത്തിൽ എത്തിച്ചെതെന്ന് സംവിധായകൻ സൂചിപ്പിക്കുകയുണ്ടായി. സിനിമ എന്ന തൊഴിൽ നമുക്ക് ദൈവം ആണെന്നും തീയറ്റർ എന്ന ക്ഷേത്രത്തിൽ ഇരിക്കുമ്പോൾ മാത്രമാണ് അതിന് മതിപ്പെന്ന് ഹരി തുറന്ന് പറയുകയുണ്ടായി. സൂര്യ- ഹരി കൂട്ടുകെട്ടിൽ അരുവ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.