തമിഴ് സിനിമയിൽ വമ്പൻ തിരിച്ചു വരവിനു ഒരുങ്ങുകയാണ് നടൻ സിമ്പു. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സിമ്പു ആണ് നായക വേഷം ചെയ്യുന്നത്. ‘വിണ്ണൈതാണ്ടി വരുവായാ’ എന്ന എക്കാലത്തെയും ഹിറ്റ് ചിത്രം ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് ‘വെന്ത് തനിന്തത് കാട്’ എന്നാണ്. ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന് വേണ്ടി സിമ്പു നടത്തിയ ഞെട്ടിക്കുന്ന രൂപമാറ്റം കണ്ടമ്പരന്നിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ഇത്ര വലിയ മേക് ഓവർ സിമ്പു എങ്ങനെ നടത്തി എന്നാണ് സിമ്പുവിന്റെ ചിത്രം കണ്ട ഓരോരുത്തരും ചോദിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി പതിനഞ്ചു കിലോ ശരീര ഭാരമാണ് സിമ്പു കുറച്ചതു. തന്റെ മുൻകാല ചിത്രവും പുതിയ ചിത്രവും സിമ്പു പങ്കു വെച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണിപ്പോൾ.
ഒരു റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആയാണ് ഗൗതം വാസുദേവ് മേനോൻ തന്റെ പുതിയ ചിത്രം ഒരുക്കുന്നത്. ഗൗതം വാസുദേവ് മേനോൻ- സിമ്പു ടീം നേരത്തെ ഒന്നിച്ചിട്ടുള്ളത് റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് എങ്കിലും ഇത്തവണ വളരെ വ്യത്യസ്തമായ ഒരു പ്രമേയവുമായാണ് ഇരുവരും എത്തുന്നത്. ഭാരതിയാറുടെ ‘അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍’ എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് സംവിധായകൻ തന്റെ ചിത്രത്തിന്റെ പേര് കണ്ടെത്തിയിരിക്കുന്നത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ് ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. വിണ്ണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ ഗൗതം വാസുദേവ് മേനോൻ- സിമ്പു ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയതും എ ആർ റഹ്മാൻ ആയിരുന്നു. വേൽസ് ഫിലിം ഇന്റർനാഷണൽ ആണ് ഈ പുതിയ ചിത്രം നിർമ്മിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.