തമിഴിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് വെങ്കട്ട് പ്രഭു. ‘മങ്കാത്ത’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായിമാറിയ അദ്ദേഹം ചുരുങ്ങിയ കാലങ്ങൾകൊണ്ടാണ് പ്രശസ്തി നേടിയത്. വെങ്കട്ട് പ്രഭു തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്യുകയുണ്ടായി. സിംബുവിനെ നായകനാക്കി ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് അണിയറയിൽ ഒരുങ്ങുന്നത്. ‘മാനാട്’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. സിംബുവും- വെങ്കട്ട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ഒരു ചിത്രം തന്നെയാണിത്. കീർത്തി സുരേഷ് അല്ലെങ്കിൽ ജൻവി കപൂറായിരിക്കും സിംബുവിന്റെ നായികയെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ‘പാർട്ടി’ എന്ന ചിത്രമാണ് വെങ്കട്ട് പ്രഭുവിന്റെ റിലീസിനായി അണിയറിൽ ഒരുങ്ങുന്നത്.
തുടർച്ചയായ പരാജയ ചിത്രങ്ങൾക്ക് ശേഷം കരിയറിൽ വലിയൊരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് സിംബു. മണി രത്‌നം ചിത്രം ‘ചെക്കാ ചിവന്താ വാനം’ എന്ന ചിത്രത്തിലാണ് സിംബു അവസാനമായി അഭിനയിച്ചത്, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. വെങ്കട്ട് പ്രഭുവായി വൈകാതെ ഒരു ചിത്രമുണ്ടാവുമെന്ന് ഒരു അഭിമുഖത്തിൽ സിംബു പറഞ്ഞിരുന്നു. തമിഴ് നാട് രാഷ്ട്രീയം തന്നെയാണ് ‘മാനാട്’ എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. സുരേഷ് കമച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്. പി. സി ശ്രീറാം ആയിരിക്കും ഛായാഗ്രഹണം നിർവഹിക്കുക എന്നും സൂചനയുണ്ട്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിംബു ‘വിന്നയ്താണ്ടി വരുവായ’ രണ്ടാം ഭാഗത്തിൽ ജോയിൻ ചെയ്യും. വി ഹൗസ് പ്രൊഡക്ഷന്റെ ബാനറിൽ ‘മാനാട്’ അടുത്ത വർഷം സമ്മർ റിലീസിന് പുറത്തിറങ്ങും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.