യുവതാരം സിജു വിൽസൺ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വരയൻ. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങളുടെ വീഡിയോകൾ എന്നിവ ഇതിനോടകം സൂപ്പർ ഹിറ്റുകളായിട്ടുണ്ട്. മെയ് ഇരുപതിന് റിലീസ് ചെയ്യാൻ പോകന്ന ഈ ചിത്രത്തിൽ ഫാദർ എബി കപ്പൂച്ചിനെന്ന കഥാപാത്രമായാണ് സിജു വിത്സനെത്തുന്നത്. തന്റെ ആ കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ സിജു വിൽസൺ പറയുന്നത് ഫാദർ എബി കപ്പൂച്ചിൻ ഒരു ചെമ്മരിയാട്ടിൻ കുട്ടിയാണെന്നും വളരെ ക്യൂട്ട് ആണെന്നുമാണ്. നാട്ടുകാർക്ക് പ്രിയങ്കരനായ ഈ പള്ളീലച്ചൻ പന്ത് കളിക്കാൻ മുതൽ ചീട്ടു കളിക്കാൻ വരെ അവരുടെയൊപ്പം കൂടുന്ന ഒരു പുരോഹിതനാണ്. എന്നാൽ ആളത്ര മിണ്ടാപൂച്ചയൊന്നുമല്ല എന്നതും സിജു വെളിപ്പെടുത്തുന്നു. ഇടി കൊടുക്കേണ്ടിടത്ത് വെടിക്കെട്ട് നടത്താനും എബിച്ചനറിയാമെന്നാണ് ചിത്രത്തിന്റെ ട്രെയ്ലറും നമുക്ക് കാണിച്ചു തരുന്നത്. കോമഡിയും സസ്പെൻസും മാസ് ഡയലോഗുകളും ആക്ഷനും നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റർടൈനറാണ് വരയനെന്ന ഫീലാണ് ട്രൈലെർ നമ്മുക്ക് നൽകുന്നത്.
നമ്മൾ ഇതുവരെ കണ്ടുപരിചയിച്ച പോലത്തെ ഒരു പുരോഹിതനല്ല ഫാദർ എബി കപ്പൂച്ചിനെന്നും, വ്യത്യസ്ഥമായൊരു കഥാപാത്രത്തിനായി താൻ കാത്തിരുന്ന സമയത്താണ് ‘വരയൻ’ തന്നെ തേടി വന്നതെന്നും സിജു വിൽസൺ പറയുന്നു. തനിക്കു മുന്നിലേക്ക് വന്ന തിരക്കഥകളിൽ വളരെയധികം ആകർഷണം തോന്നിയ സിനിമയാണ് വരയനെന്നു പറഞ്ഞ സിജു, ആദ്യമായി പുരോഹിതന്റെ വേഷം അവതരിപ്പിച്ചപ്പോഴുണ്ടായ ആവേശത്തെ കുറിച്ചും പറയുന്നു. സിജു വിൽസൺ, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡാനി കപ്പുച്ചിനാണു. മണിയൻപിള്ള രാജു, അരിസ്റ്റോ സുരേഷ്, വിജയരാഘവൻ, ജൂഡ് ആന്തണി ജോസഫ്, ജോയ് മാത്യു എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. രജീഷ് രാമൻ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംങ്ങും നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം പകർന്നത് പ്രകാശ് അലെക്‌സാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.