കേരളത്തിലെ നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം ഇതിവൃത്തമാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കതിരവന്‍ ഒരുങ്ങുന്നു എന്ന് സൂചന. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണയാണ് നിർമ്മിക്കുകയെന്നാണ് വാർത്തകൾ വരുന്നത്. അയ്യൻകാളിയുടെ വേഷത്തിൽ മമ്മൂട്ടിയാണ് അഭിനയിക്കുക എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.
എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, മമ്മൂട്ടി ഈ ചിത്രത്തിൽ നിന്നും പിന്മാറിക്കഴിഞ്ഞു. മമ്മൂട്ടിക്ക് പകരം യുവതാരം സിജു വിൽസൺ ആയിരിക്കും ടൈറ്റിൽ റോളിൽ അഭിനയിക്കുക. താരാ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭം ആയ ഈ ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ രാജ് ആണ്.
നിലവിൽ കതിരവന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ റിലീസ് ചെയ്യുമെന്നാണ് സൂചന. അരുൺ രാജ് സംവിധാനവും ഒപ്പം ക്യാമറയും കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് പ്രദീപ് കെ താമരക്കുളം ആണ്.
അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹകനുള്ള അവാർഡ് നേടിയ (മെമ്മറി ഓഫ് മർഡർ) അരുൺ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. എഡ്വിന്റെ നാമം എന്ന ചിത്രമാണ് അരുൺ രാജ് ആദ്യമായി സംവിധാനം ചെയ്തത്. അതുപോലെ വെൽക്കം ടു പാണ്ടിമല എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആയും അരുൺ രാജ് മുൻപ് ജോലി ചെയ്തിട്ടുണ്ട്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.