കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയിലെ എക്കാലത്തേയും വലിയ ചിത്രമായ മരക്കാർ കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടുത്ത വർഷത്തേക്ക് റിലീസ് മാറ്റി വെച്ച ചിത്രങ്ങളിൽ ഒന്നാണ്. വമ്പൻ താരനിരയിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി എത്താനിരുന്ന ഈ ചിത്രം അഞ്ചു ഭാഷകളിൽ ഒരേ ദിവസം റിലീസ് ചെയ്യാൻ പോകുന്ന ആദ്യ മലയാള ചിത്രവുമാണ്. കഴിഞ്ഞ വർഷം ഡിസംബർ മുപ്പത്തിയൊന്നിന് മുൻപ് തന്നെ സെൻസർ ചെയ്തിരുന്നത് കൊണ്ട് അന്പതാമത് കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിലും മരക്കാർ മത്സരിച്ചു. മൂന്നു അവാർഡുകളാണ് ഈ ചിത്രം ഇപ്പോൾ കരസ്ഥമാക്കിയത്. ഇതിലെ അർജുൻ അവതരിപ്പിച്ച കഥാപാത്രത്തിന് വേണ്ടിയുള്ള ഡബ്ബിങ്ങിന് നടൻ വിനീതും, നൃത്ത സംവിധാനത്തിന് ബ്രിന്ദ മാസ്റ്റർ, പ്രസന്ന മാസ്റ്റർ എന്നിവരും അതുപോലെ വി എഫ് എക്സ് സൂപ്പർവൈസർ എന്ന നിലയിൽ സിദ്ധാർഥ് പ്രിയദർശനും ആണ് അവാർഡിന് അർഹരായവർ.
ഓസ്കാർ പുരസ്‍കാരം നേടിയ ചിത്രങ്ങളിൽ വരെ വി എഫ് എക്സ് ജോലികൾ ചെയ്ത ആനി ബ്രെയിൻ ആണ് മരക്കാരിനു വേണ്ടിയും വി എഫ് എക്സ് ജോലികൾ ചെയ്തത്. വിദേശത്തു വി എഫ് എക്സ് സംബന്ധമായ ജോലികൾ ചെയ്തിരുന്ന സിദ്ധാർഥ് മരക്കാർ ചെയ്യുന്നതിനായി ജോലി ഉപേക്ഷിച്ചു തിരിച്ചു വരികയായിരുന്നു. ഏതായാലും വി എഫ് എക്സ് സൂപ്പർവൈസർ ആയി ജോലി ചെയ്ത ആദ്യ ചിത്രം തന്നെ അച്ഛന്റെ ഒപ്പം ആയതിലും ആദ്യ മലയാള ചിത്തത്തിനു തന്നെ സംസ്ഥാന പുരസ്‍കാരം സ്വന്തമാക്കാൻ സാധിച്ചതിലും സിദ്ധാർത്ഥിന് അഭിമാനിക്കാം. പ്രിയദർശൻ- ലിസി ദമ്പതികളുടെ മകൾ ആയ കല്യാണി പ്രിയദർശനും ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ ഏറെ അറിയപ്പെടുന്ന നായികാ താരമാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.