പ്രശസ്ത മലയാള നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്റെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ചതുരം. റോഷൻ മാത്യു, സ്വാസിക, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസറുകൾ മികച്ച പ്രേക്ഷക പ്രതികരണമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വന്നിരിക്കുകയാണ്. നവംബര്‍ 4 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്, ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ്.
പ്രണയവും ത്രില്ലർ ഘടകങ്ങളുമുള്ള ഒരു ഡ്രാമയാണ് ചതുരമെന്ന് ഇതിന്റെ ടീസറുകൾ പറയുന്നുണ്ട്. കുടുംബജീവിതത്തെക്കുറിച്ച് പുതിയ കാലത്തിന്റെ കാഴ്ചപ്പാടുകള്‍ പങ്കു വെക്കുന്ന, നാല് പ്രധാന കഥാപാത്രങ്ങൾക്കിടയിൽ നടക്കുന്ന വൈകാരികമായ ഒരു കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇറോട്ടിസത്തിനു പ്രാധാന്യമുള്ള ഒരു ചിത്രമാണ് ചതുരമെന്നു ഇതിന്റെ പോസ്റ്ററുകൾ, ടീസറുകൾ എന്നിവ കാണിച്ചു തരുന്നുണ്ട്. സെൻസർ ബോർഡിൽ നിന്ന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം ഒരു മുഴുനീള ഇറോട്ടിക് ചിത്രമല്ലെന്നു സംവിധായകൻ വിശദീകരിച്ചിരുന്നു. നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് ഇതിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീഷ് വർമ്മ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ദീപു ജോസഫും, ഇതിന് സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളയുമാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.