രണ്ടു ദിവസം മുൻപ് പത്ര സമ്മേളനം വിളിച്ചു കൂട്ടി ‘അമ്മ എന്ന സംഘടനക്കും അതിന്റെ പ്രസിഡന്റ് ആയ മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിനും എതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച ഡബ്ള്യു സി സി ക്കു എതിരെ കിടിലൻ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അമ്മയുടെ ജോയിന്റ് സെക്രട്ടറി കൂടിയായ നടൻ സിദ്ദിഖ്. അദ്ദേഹം ഇന്ന് വിളിച്ചു ചേർത്ത വാർത്ത സമ്മേളത്തിൽ അദ്ദേഹത്തിന്റെ ഒപ്പം ‘അമ്മ മെമ്പറും പ്രശസ്ത നടിയുമായ കെ പി എ സി ലളിതയും ഉണ്ടായിരുന്നു. നാല് നടിമാർ അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിച്ചാലൊന്നും മോഹൻലാലിനോടുള്ള മലയാളികളുടെ ഇഷ്ടം ഇല്ലാതാക്കാൻ സാധിക്കില്ല എന്നും കേരളത്തിലെ യുവാക്കൾ എല്ലാം സ്വന്തം ഏട്ടനെ പോലെ കണ്ടു ഒരുപാട് ഇഷ്ടത്തോടെ ലാലേട്ടാ എന്ന് വിളിക്കുന്ന അദ്ദേഹത്തിനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയും അദ്ദേഹത്തെ അധിക്ഷേപിക്കുകയും ചെയ്താൽ ജനങ്ങൾ പ്രതികരിക്കുകയും ചെയ്യുമെന്നും സിദ്ദിഖ് പറഞ്ഞു.
അമ്മയിൽ നിന്ന് രാജിവച്ചവരെ തിരിച്ചെടുക്കില്ലെന്നും ഭാരവാഹികളെ ആക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം തന്റെ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നടിമാരെ നടിമാർ എന്ന് മോഹൻലാൽ വിളിച്ചത് എങ്ങനെ ആക്ഷേപം ആവുമെന്നും നടിമാരെ നടിമാർ എന്നതല്ലാതെ പിന്നെ എന്താണ് വിളിക്കേണ്ടത് എന്നും സിദ്ദിഖ് ചോദിക്കുന്നു. ദിലീപിന്റെ തൊഴിൽ നിഷേധിക്കാൻ വേണ്ടിയുള്ള സംഘടനയല്ല ‘അമ്മ എന്ന് പറഞ്ഞ അദ്ദേഹം ദിലീപിന്റെ രാജിക്കത്തു അമ്മക്ക് ലഭിച്ചിട്ടുണ്ട് എന്നും അറിയിച്ചു. ചില നടിമാർ വിചാരിച്ചാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ള, ജനങ്ങളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരന്മാരെ പറിച്ചെറിയാൻ സാധിക്കില്ല എന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു . അമ്മ സംഘടനയിൽ ഒരു പ്രശ്നവുമില്ലെന്നും ആണ്‍–പെൺ ഭേദമില്ലെന്നും കെ പി എ സി ലളിത പറഞ്ഞു. അമ്മയെ തകർക്കാൻ ചില നടിമാരെ മുൻനിർത്തി ആരോ നടത്തുന്ന ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും സിദ്ദിഖ് ആരോപിച്ചു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.