മലയാളത്തിന്റെ മഹാനടന്മാരിൽ ഒരാളായ സിദ്ദിഖ് ഇപ്പോൾ തെലുങ്ക് ചിത്രത്തിലും അഭിനയിക്കുകയാണ്. അഗ്നിനക്ഷത്രം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ സിദ്ദിഖിന്റെ കാരക്ടർ പോസ്റ്റർ പുറത്തു വന്നു കഴിഞ്ഞു. ബാലരാമവർമ്മ എന്ന കഥാപാത്രമായി കിടിലൻ ലുക്കിലാണ് സിദ്ദിഖ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രശസ്ത തെലുങ്ക് നടി ലക്ഷ്മി മൻചു നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ലക്ഷ്മിയുടെ അച്ഛനും പ്രശസ്ത തെലുങ്ക് നടനുമായ മോഹൻ ബാബുവും അഭിനയിക്കുന്നുണ്ട്. ലക്ഷ്മി മൻചുവിന്റെ മൻചു എന്റെർറ്റൈന്മെന്റ്സ്, മോഹൻ ബാബുവിന്റെ ശ്രീലക്ഷ്മി പ്രസന്ന പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രതീക് പ്രജോഷ് ആണ് ഈ ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. ഗോകുൽ ഭാരതി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് മധു റെഡ്ഢി, ഇതിനു സംഗീതമൊരുക്കുന്നത് ലിജോ കെ ജോസ് എന്നിവരാണ്.
ആദ്യമായാണ് ലക്ഷ്മിയും അച്ഛൻ മോഹൻ ബാബുവും ഒരുമിച്ചഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എന്നാൽ ലക്ഷ്മി ബാലതാരമായിരുന്നപ്പോൾ അച്ഛൻ വേഷമിട്ട ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതായാലും അച്ഛനൊപ്പം അഭിനയിക്കുന്നതിൽ മകളും, മകൾക്കൊപ്പം അഭിനയിക്കുന്നതിൽ അച്ഛനും ഏറെ അഭിമാനവും ആവേശം കൊള്ളുന്നുണ്ടെന്നു അവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ഈ വർഷം മലയാള സിനിമയിലും ലക്ഷ്മി മൻചു അരങ്ങേറ്റം കുറിക്കുന്നുണ്ട്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന വൈശാഖ് ചിത്രം മോൺസ്റ്ററിൽ ആണ് ലക്ഷ്മി മൻചു വേഷമിട്ടത്. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. അഗ്നിനക്ഷത്രം സിദ്ദിഖിന്റെ രണ്ടാമത്തെ മാത്രം തെലുങ്ക് ചിത്രമാണ്. ഒൻപത് വർഷം മുൻപാണ് അദ്ദേഹം തന്റെ ആദ്യ തെലുങ്ക് ചിത്രം ചെയ്തത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.