മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യൻ നവംബർ ഒൻപതിന് തീയേറ്ററുകളിൽ എത്താൻ പോവുകയാണ്. ടോവിനോ തോമസ് നായകനായ ഈ ത്രില്ലർ ചിത്രം രചിച്ചിരിക്കുന്നത് ജീവൻ ജോബും നിർമ്മിച്ചിരിക്കുന്നത് വി സിനിമാസും ആണ്. ഇതിന്റെ മികച്ച ട്രൈലർ, ഗാനങ്ങൾ എന്നിവ ഇപ്പോൾ തന്നെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്. തീവണ്ടിയുടെ വലിയ വിജയത്തിന് ശേഷം എത്തുന്ന ടോവിനോ ചിത്രം എന്ന നിലയിലും ഒരു കുപ്രസിദ്ധ പയ്യൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ പ്രശസ്‌തനായ സിബി തോമസ് ഈ ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു വേഷം ചെയ്യുന്നുണ്ട്.
പ്രവീൺ കുമാർ എന്നു പേരുള്ള ഒരു പോലീസ് ഓഫീസർ ആയാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. തൊണ്ടിമുതലിലും അദ്ദേഹം അഭിനയിച്ചത് പോലീസ് ഓഫീസർ ആയി തന്നെയാണ്. അതിനു ശേഷം അസ്കർ അലിക്കൊപ്പം കാമുകിയിലും, കുഞ്ചാക്കോ ബോബന് ഒപ്പം കുട്ടനാടൻ മാർപാപ്പയിലും സിബി തോമസ് അഭിനയിച്ചു. കാമുകിയിൽ ഒരു കോളേജ് പ്രൊഫസ്സർ ആയിരുന്നു എങ്കിൽ, കുട്ടനാടൻ മാർപാപ്പയിൽ പോലീസ് വേഷത്തിലാണ് അദ്ദേഹം എത്തിയത്. ഒരു കുപ്രസിദ്ധ പയ്യനിലും ഏറെ ശ്രദ്ധ നേടുന്ന ഒരു വേഷമാണ് അദ്ദേഹം ചെയ്യുന്നത് എന്നാണ് സൂചന. അനു സിതാര, നിമിഷ സജയൻ എന്നിവർ നായികമാരായി എത്തുന്ന ഈ ചിത്രത്തിൽ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. മധുപാലിന്റെ മൂന്നാമത്തെ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. അദ്ദേഹത്തിന്റെ ആദ്യ കമർഷ്യൽ ചിത്രമാണ് ഇതെന്ന് പറയാം. ഔസേപ്പച്ചൻ ആണ് ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.