ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ തിയേറ്ററുകളിലെല്ലാം മികച്ച കളക്ഷനുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം ചിത്രത്തെ കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.
”നന്നായി ചെയ്തിട്ടുണ്ട്, നല്ല പടം. സിനിമയിൽ എല്ലാം നന്നായിട്ടുണ്ട്. റിയലിസ്റ്റിക്കായാണ് ചിത്രം എടുത്തിരിക്കുന്നത്. പുതിയ ഡയക്ടറെന്ന് തോന്നാത്ത രീതിയിലുള്ള മേക്കിംഗാണ്. നല്ല ഇന്‍ററസ്റ്റിംഗായി കണ്ടിരിക്കാവുന്ന പടമാണ്. പ്രേക്ഷകർ നല്ല രീതിയിൽ ചിത്രം ഏറ്റെടുത്തിട്ടുണ്ട്, തീർച്ചയായും തിയേറ്ററിൽ തന്നെ വന്ന് കാണേണ്ട സിനിമയാണ്”, സിബി മലയിൽ പറഞ്ഞിരിക്കുകയാണ്.
വ്യക്തവും കൃത്യവുമായി ഒരുക്കിയിരിക്കുന്ന തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്. ജിനു വി എബ്രഹാമിന്‍റെ തിരക്കഥ എന്ത് അർഹിക്കുന്നുവോ അതിന് പാകത്തിലുള്ള ഇരുത്തം വന്ന സംവിധാനവുമാണ് ഡാർവിൻ കുര്യാക്കോസിന്‍റേത്. ചിത്രത്തിൽ ടൊവിനോ ഉള്‍പ്പെടെ ഓരോ താരങ്ങളുടേയും പ്രകടനങ്ങളും ഗൗതം ശങ്കറിന്‍റെ ക്യാമറയും സന്തോഷ് നാരായണന്‍റെ സംഗീതവും സൈജു ശ്രീധറിന്‍റെ എഡിറ്റിംഗും ദിലീപ് നാഥിന്‍റെ ആർട്ടുമൊക്കെ ഏറെ മികവുറ്റ രീതിയിലുള്ളതെന്നാണ് പ്രേക്ഷകാഭിപ്രായം.
തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.