മലയാള സിനിമയിൽ ഒട്ടേറെ കോമഡി സൂപ്പർ ഹിറ്റുകളും ആക്ഷൻ ഫാമിലി സൂപ്പർ ഹിറ്റുകളും രചിച്ച ടീമാണ് ഉദയകൃഷ്ണ- സിബി കെ തോമസ്. മലയാളത്തിലെ സൂപ്പർ താരങ്ങളെ വെച്ചൊക്കെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഈ കൂട്ടുകെട്ടാണ് മലയാളത്തിലെ താരങ്ങൾ എല്ലാവരും എത്തിയ 20-20 എന്ന ചിത്രവും രചിച്ചത്. ജനപ്രിയ നായകൻ ദിലീപ് ആയിരുന്നു ഇവർ രചിച്ച കൂടുതൽ ചിത്രങ്ങളിലും നായകൻ. പിന്നീട് ഈ കൂട്ടുകെട്ട് പിരിയുകയും ഉദയകൃഷ്ണ തനിച്ചു എഴുതി തുടങ്ങുകയും ചെയ്തു. പുലി മുരുകൻ പോലത്തെ ഇൻഡസ്ട്രി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചത് ഉദയ കൃഷ്ണ ആണ്. അപ്പോഴൊക്കെ പ്രേക്ഷകർ ചോദിച്ച ചോദ്യമായിരുന്നു സിബി കെ തോമസ് എവിടെ എന്നത്.
ഇപ്പോൾ ഇതാ സിബി കെ തോമസ് തന്നെ തന്റെ ഭാവി പരിപാടികൾ വെളിപ്പെടുത്തുകയാണ്. താൻ ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് അദ്ദേഹം പറയുന്നത്. ജനപ്രിയ നായകൻ ദിലീപ് ആയിരിക്കും ആ ചിത്രത്തിലെ നായകനെന്നും ഇപ്പോൾ കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നത് കൊണ്ടാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് എന്നും സിബി കെ തോമസ് പറയുന്നു. ഇതൊരു മാസ്സ് ചിത്രം ആയിരിക്കുമെന്നും അത്കൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ ചിത്രീകരണം നടത്താൻ കഴിയില്ല എന്നത് കൊണ്ടാണ് ഈ പ്രോജക്ട് വൈകുന്നത് എന്നും സിബി കെ തോമസ് പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ഒരു വാർത്ത വന്നത്, ഉദയകൃഷ്ണ-സിബി കെ തോമസ് ടീം ഒരുമിച്ച് സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു എന്നും, അതിൽ മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവർ അഭിനയിക്കുമെന്നുമാണ്. അരക്കള്ളൻ മുക്കാൽ കള്ളൻ എന്നായിരുന്നു ആ ചിത്രത്തിന്റെ പേര് എന്നും വാർത്തകൾ ഉണ്ടായിരുന്നു.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.