മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. രാജാധി രാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- അജയ് വാസുദേവ് ടീം ഒന്നിക്കുന്ന ഈ ചിത്രം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റർടൈന്മെന്റ് എന്ന ബാനറിൽ ജോബി ജോർജ് ആണ്. ഇപ്പോൾ ജോബി ജോർജ് ഷൈലോക്കിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പറഞ്ഞ ഒരു കമന്റ് ആണ് ആരാധകർക്ക് ആവേശം നൽകുന്നത്.
ഷൈലോക്ക് എന്ന ചിത്രം ഒരു വലിയ വിജയം ആവും എന്നു ഒരു മമ്മൂട്ടി ആരാധകൻ കമെന്റ് ഇട്ടപ്പോൾ ഇതിനു മുൻപ് പരുന്ത് എന്ന ഒരു ചിത്രത്തിൽ മമ്മൂട്ടി പലിശക്കാരൻ ആയി അഭിനയിച്ച കാര്യവും ആ ചിത്രം ബോക്‌സ് ഓഫീസിൽ ചലനം ഉണ്ടാക്കാതെ പോയ കാര്യവും ഓർമ്മിപ്പിച്ചു കൊണ്ട് മറ്റൊരാൾ അവിടെ കമെന്റ് ഇട്ടു. അതിനുള്ള മറുപടി ആയി ജോബി ജോർജ് പറഞ്ഞത് ഷൈലോക്ക് എന്ന ഈ പലിശക്കാരൻ പരുന്തിനും മുകളിൽ പറക്കും എന്നും ഇല്ലെങ്കിൽ താൻ ഈ പണി നിർത്തും എന്നുമാണ്. തന്റെ ചിത്രത്തിൽ ഈ നിർമ്മാതാവിന് ഉള്ള ആത്മവിശ്വാസം ആണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത് എന്നത് കൊണ്ട് തന്നെ മമ്മൂട്ടി ആരാധകർ ഏറെ ആവേശത്തോടെ ആണ് ആ വാക്കുകളെ സ്വീകരിച്ചിരിക്കുന്നത്.
ഇതിനു മുൻപ് കസബ, അബ്രഹാമിന്റെ സന്തതികൾ എന്നീ മമ്മൂട്ടി ചിത്രങ്ങളും നിർമ്മിച്ചിട്ടുള്ള ആളാണ് ജോബി ജോർജ്. ഷൈലോക്ക് എന്ന ചിത്രത്തിൽ തമിഴ് നടൻ രാജ് കിരൺ, പ്രശസ്ത നടി മീന എന്നിവർ ഉൾപ്പെടെ വലിയ താര നിര ആണ് അണിനിരക്കുന്നത്. വളരെ പിശുക്കനായ ഒരു പലിശക്കാരൻ ആയി ഒരു നെഗറ്റീവ് ടച്ച് ഉള്ള വേഷമാണ് മമ്മൂട്ടി ഇതിൽ ചെയ്യുന്നത്. കലാഭവൻ ഷാജോൻ ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് എന്ന വാർത്തയും കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്തു വന്നിരുന്നു.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്‌സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
This website uses cookies.