മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന പുതിയ ചിത്രമായ ഷൈലോക്കിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും നടന്നത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്. രാജാധി രാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾക്കു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഒരു മാസ്സ് എന്റർടെയ്ൻമെന്റ് മൂവി ആയി ഒരുക്കുന്ന ഈ ചിത്രം നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. അടുത്തിടെ ഫേസ്ബുക്കിൽ മമ്മൂട്ടി ആരാധകരുമായി സംവദിക്കുന്നതിനിടെ ഷൈലോക്കിന്റെ അണിയറ പ്രവർത്തകർ പറഞ്ഞത് മമ്മൂട്ടിയുടെ സൂപ്പർ വിജയങ്ങളിൽ ഒന്നായ രാജമാണിക്ക്യം പോലെ ഒരു മെഗാ മാസ്സ് ചിത്രമായിരിക്കും ഷൈലോക്ക് എന്നാണ്.
ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടൻ രാജ് കിരണും നിർണ്ണായകമായ ഒരു വേഷം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വളരെ പിശുക്കനായ ഒരു പലിശക്കാരൻ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഒരു തമിഴനായി രാജ് കിരൺ അഭിനയിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ നായിക ആയി എത്തുന്നത് പ്രശസ്ത നടി മീന ആണ്. മലയാളത്തിലും തമിഴിലും കൂടി നിർമ്മിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ഷൈലോക്ക്. ആഗസ്റ്റ് ഏഴു മുതല് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ക്രിസ്മസ് റീലീസ് ആയി തീയേറ്ററുകളിൽ എത്തും എന്നു പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിനു വേണ്ടി റെനടിവെ ക്യാമറ ചലിപ്പിക്കും. ഇതിനു സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറും എഡിറ്റിംഗ് നിർവഹിക്കുന്നത് റിയാസ് കെ ബാദറും ആണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.