മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഈ വരുന്ന ക്രിസ്മസ് സീസണിൽ റിലീസ് ചെയ്യാൻ പോവുകയാണ്. ഡിസംബർ 12 നു ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. നേരത്തെ നവംബർ 21 നു റിലീസ് പ്രഖ്യാപിച്ചിരുന്ന മാമാങ്കം ഡിസംബർ 12 നു ആക്കിയതോടെ ക്രിസ്മസ് റിലീസ് ആയി പ്ലാൻ ചെയ്തിരുന്ന മമ്മൂട്ടിയുടെ മറ്റൊരു ചിത്രമായ ഷൈലോക്ക് അടുത്ത വർഷം ജനുവരി 23 ലേക്ക് റിലീസ് മാറ്റി വെച്ചു. കുറച്ചു ദിവസങ്ങൾക്കു മുൻപേ വന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മാത്രമല്ല ഇതിന്റെ ആദ്യ ടീസറും ഉടനെ എത്തും എന്ന് നിർമ്മാതാവ് ജോബി ജോർജ് അറിയിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് തന്നെ ഇതിന്റെ ടീസർ എഡിററിംഗ് കഴിഞ്ഞു എന്ന് ഇതിന്റെ ടീസർ എഡിറ്റ് ചെയ്ത ലിന്റോ കുര്യൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വഴി അറിയിക്കുകയും ചെയ്തു.
ഇപ്പോൾ സോഷ്യൽ മീഡിയയിലെ മമ്മൂട്ടി ആരാധകർക്കിടയിൽ പരക്കുന്ന ഒരു വാർത്ത പറയുന്നത് മാമാങ്കം റിലീസ് ദിവസം ആയിരിക്കും ഷൈലോക്കിന്റെ ടീസർ റിലീസ് ചെയ്യുക എന്നാണ്. അന്നേ ദിവസം തന്നെ മാമാങ്കം കളിക്കുന്ന തീയേറ്ററുകളിലും ഓൺലൈനിലും ഷൈലോക്ക് ടീസർ റിലീസ് ചെയ്താൽ മമ്മൂട്ടി ആരാധകർക്ക് ഡബിൾ ട്രീറ്റ് ആയിരിക്കും ലഭിക്കുക. ഇത് സംബന്ധിച്ച ഒഫീഷ്യൽ റിപ്പോർട്ടുകൾ ഒന്നും പുറത്തു വന്നിട്ടില്ല എങ്കിലും ഇങ്ങനെയാണ് ഇപ്പോൾ മമ്മൂട്ടി ആരാധകർക്കിടയിൽ പരന്നിരിക്കുന്ന റിപ്പോർട്ടും അവർ പ്രതീക്ഷിക്കുന്നതും. എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്.
അജയ് വാസുദേവ് ഒരുക്കിയ മൂന്നാമത്തെ ചിത്രമായ ഷൈലോക്ക് നിർമ്മിച്ചത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ് ഷൈലോക്ക് രചിച്ചിരിക്കുന്നത്. മാമാങ്കത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ ഷൈലോക്കിൽ എത്തുന്നത് ഒരു പലിശക്കാരന്റെ വേഷത്തിൽ ആണ്. ഈ ചിത്രം തമിഴിലും എത്തുന്നുണ്ട്. മാമാങ്കം എത്തുന്നത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.