ഹാപ്പി വെഡിങ്സ്, ചങ്ക്‌സ്, ഒരു അഡാർ ലവ് എന്നീ മൂന്നു ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു ഒരുക്കിയ ധമാക്ക എന്ന ചിത്രം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ആണ്. ഇതിലെ രണ്ടു ഗാനങ്ങൾ ആണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ ശ്രദ്ധയിൽ എത്തിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ ഒരു ഗംഭീര കമന്ററിയുമായി ഷൈജു ദാമോദരന്റെ ശബ്ദവും ഉണ്ടെന്ന വാർത്തയാണ് പ്രേക്ഷകരിൽ ആകാംഷ നിറക്കുന്നത്. തന്റെ രസകരമായ, ആവേശകരമായ കമന്ററിയിലൂടെ മലയാളി ഫുട്‌ബോൾ പ്രേമികളുടെ ഈ കളിയോടുള്ള അഭിനിവേശത്തെ ആകാശത്തു എത്തിച്ച കമന്റേറ്ററാണ് ഷൈജു ദാമോദരന്‍ എന്നത് എല്ലാവർക്കും അറിയാം.
ഇപ്പോൾ ധമാക്കയിലും ഒരു കളിയുടെ കമന്റേറ്ററി ഡബ്ബു ചെയ്തിരിക്കുകയാണ് അദ്ദേഹം എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഷൈജു ദാമോദരന്റെ ‘നിങ്ങളിത് കാണുക…’ എന്നു തുടങ്ങുന്ന വിഖ്യാതമായ ലോക കപ്പ് ഫുട്‌ബോൾ കമന്ററിയുടെ പശ്ചാത്തലത്തിലുള്ള രമേശ് പിഷാരടി- മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്റെ ടീസര്‍ വലിയ ശ്രദ്ധ സോഷ്യൽ മീഡിയയിൽ ഈ വർഷം നേടിയിരുന്നു. ഇപ്പോൾ ധമാക്കയിലും അദ്ദേഹം കളിക്കായി ഡബ്ബ് ചെയ്തു എന്ന വാർത്തകൾ വരുമ്പോൾ ഈ ചിത്രത്തിലുള്ളത് ക്രിക്കറ്റ് കളിയാണോ അതോ ഫുട്‌ബോള്‍ കളിയാണോ എന്നത് സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ ചർച്ച നടക്കുന്നത്.
ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ബാലതാരമായി അരങ്ങേറ്റം കുറിച്ച അരുണാണ് ധമാക്കയില്‍ നായകന്‍ ആയി എത്തിയിരിക്കുന്നത്. അരുണിന്റെ ഒപ്പം സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നിക്കി ഗല്‍റാണി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍ താരനിരയാണ് ഈ ഒമർ ലുലു ചിത്രത്തിൽ അണിനിരക്കുന്നത്. നേരത്തെ നവംബർ 28 ന് റീലീസ് നിശ്ചയിച്ചിരുന്ന ഈ ചിത്രം ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 20 നു ആണ് തിയേറ്ററുകളിലെത്തു എന്നു അണിയറപ്രവർത്തകർ ഒഫിഷ്യൽ ആയി തന്നെ അറിയിച്ചിട്ടുണ്ട്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.