മലയാള സിനിമയിൽ ഏറെ ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് ആഷിഖ് അബു. നിപ്പ വൈറസിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന വൈറസ് എന്ന ചിത്രമാണ് ആഷിഖ് അബുവിന്റെ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം. ഈദിന് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും. ആഷിഖ് അബുവിന്റെ വരുംകാല ചിത്രങ്ങളെ കുറിച്ചു ഒരു അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്. ‘അയ്യങ്കാളി’ എന്ന പേരിൽ മുമ്പ് പ്രഖ്യാപിച്ചിരുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന പ്രസ്താവനയാണ് അദ്ദേഹം ഇപ്പോൾ നൽകിയിരിക്കുന്നത്. ശ്യാം പുഷ്ക്കരനും സാംകുട്ടി പട്ടംകരിയും ചിത്രത്തിന്റെ തിരക്കഥ രചനയിലുമാണെന്ന് സംവിധായകൻ അറിയിച്ചിരിക്കുകയാണ്.
കേരളത്തിലെ താഴ്ന്ന ജാതിയിൽ ജീവിച്ചിരുന്ന സമൂഹത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളായ അയ്യങ്കാളിയുടെ ജീവിതകഥയാണ് ഈ ചിത്രം. വളരെ ചരിത്ര പ്രധാന്യമുള്ള ഒരു വിഷയത്തെ അവതരിപ്പിക്കുമ്പോൾ ഒരു പുത്തൻ സിനിമ അനുഭവം തന്നെ പ്രേക്ഷകർക് സമ്മാനിക്കും എന്ന കാര്യത്തിൽ തീർച്ച. അയ്യങ്കാളി എന്ന ചിത്രത്തിലെ താരങ്ങളെയും മറ്റ് അണിയറ പ്രവർത്തകരെ കുറിച്ച് ഒന്നും തന്നെ സംവിധായകൻ ആഷിക് അബു പുറത്ത് വിട്ടട്ടില്ല. ആഷിഖ് അബുവും ഭാര്യ റീമ കല്ലിങ്കലും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ‘വൈറസ്’ എന്ന സിനിമയുടെ റിലീസിന്റെ തിരക്കിലാണ് ആഷിഖ് അബു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.