ഇന്ന് മലയാള സിനിമ പ്രേമികളുടെ ചുണ്ടിൽ ഒരു വാക്ക് മാത്രമേ ഉള്ളു, ‘ഒടിയൻ’ . അതെ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനാകുന്ന ഈ ചിത്രം അതിന്റെ ചിത്രീകരണം ആരംഭിക്കും മുൻപേ തന്നെ കേരളത്തിനകത്തും പുറത്തും തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഒടിയന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ഇത് വരെയുള്ള ദക്ഷിണേന്ത്യൻ സിനിമ ചരിത്രത്തിലെ എല്ലാ മോഷൻ പോസ്റ്ററുകളുടെയും റെക്കോർഡുകൾ തകർത്തെറിഞ്ഞു കഴിഞ്ഞു. മോഹൻലാൽ എന്ന ഒറ്റ പേരാണ് ഇതിനു കാരണമെങ്കിലും അതിനു പിന്നിലെ ബുദ്ധി ശ്രീകുമാർ മേനോൻ എന്ന സംവിധായകന്റേതാണ്. പരസ്യ രംഗത്തും മാർക്കറ്റിങ് രംഗത്തും വർഷങ്ങളായി പ്രവർത്തിച്ചു പരിചയമുള്ള ശ്രീകുമാർ മേനോൻ തന്റെ ആദ്യ സംവിധാന സംരംഭത്തിൽ തന്നെ തന്റെ ദീർഘ കാലത്തെ പ്രവർത്തി പരിചയം മുഴുവൻ ഉപയോഗിക്കുകയാണ്.
മലയാള സിനിമയിലെ ഏറ്റവും വലിയ നിർമ്മാതാവും വിതരണക്കാരനുമായ ആന്റണി പെരുമ്പാവൂരും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനും താരവുമായ മോഹൻലാലും ശ്രീകുമാറിന്റെ കൂടെയുള്ളപ്പോൾ ഒടിയൻ ചരിത്രം സൃഷ്ടിക്കുമെന്ന് ഉറപ്പ്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്തു വെച് നടന്നപ്പോൾ ശ്രീകുമാർ അവിടെ കൂടിയവരോട് ഒരു കഥ പറഞ്ഞു. ഇരുപത്തിരണ്ടാം വയസ്സിൽ 15 കോടിയുടെ കടം വരുത്തി വെച് അവിടെ നിന്ന് ഇന്ന് മലയാള സിനിമയിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രത്തിന്റെ സംവിധായകനായി അരങ്ങേറാൻ ഉള്ള ഭാഗ്യം ലഭിച്ച സ്വന്തം കഥ.
വളരെ വികാര നിർഭരമായി ആണ് ശ്രീകുമാർ ആ കഥ പറഞ്ഞത് . ഒടിയൻ എന്ന സ്വപ്നത്തിന് ഏറ്റവും അരികിൽ നിൽക്കുമ്പോൾ താൻ ഏറ്റവും അധികം മിസ് ചെയ്യുന്നത് രണ്ടു പേരെയാണെന്നും അത് തന്റെ അച്ഛനെയും അമ്മയെയും ആണെന്നും ശ്രീകുമാർ പറഞ്ഞു. പഠിത്തം എല്ലാം കഴിഞ്ഞു പരസ്യ മേഖലയാണ് തന്റെ വഴി എന്നുറപ്പിച്ചു ശ്രീകുമാർ മുന്നോട്ടു പോയപ്പോൾ നിന്റെ വഴി ഇതല്ല എന്നും ബിസിനസ് നിനക്ക് പറ്റിയ വഴിയല്ല എന്നും പറഞ്ഞു ശ്രീകുമാറിനെ തടഞ്ഞത് അച്ഛനും അമ്മയും ആയിരുന്നു.
അവരുടെ വാക്കുകൾ കേൾക്കാതെ മുന്നോട്ടു പോയ ശ്രീകുമാറിനെ കാത്തിരുന്നത് കനത്ത തിരിച്ചടികൾ ആയിരുന്നു. ഇരുപത്തി രണ്ടാം വയസിൽ പതിനഞ്ചു കോടി രൂപയുടെ കടക്കാരനായി മാറിയപ്പോളാണ് അച്ഛന്റെയും അമ്മയുടെയും വാക്കുകളിലെ സത്യം തനിക്കു മനസ്സിലായത് എന്ന് ശ്രീകുമാർ പറയുന്നു. പക്ഷെ എല്ലാ പ്രതിസന്ധികളിലും അവർ തന്റെ കൂടെ നിന്നുവെന്നും തനിക്കായി അവർ എല്ലാം ഉപേക്ഷിച്ചുവെന്നും പറഞ്ഞപ്പോൾ ശ്രീകുമാറിന്റെ കണ്ഠമിടറി.
പ്രാർഥനയുമായി അമ്മയും അതുപോലെ എല്ലാ പ്രശ്നങ്ങളിലും താങ്ങായി അച്ഛനും ഉണ്ടായിരുന്നു. മരണകിടക്കയിൽ അച്ഛൻ കിടന്നപ്പോൾ തന്നെ വിളിച്ചു നീ ഇനി എന്ത് ചെയ്യും എന്ന് ചോദിച്ചതിന്റെ അർഥം തനിക്കിപ്പോഴും മനസ്സിലായിട്ടില്ല എന്ന് ശ്രീകുമാർ പറയുന്നു. തനിക്കു വേണ്ടി പ്രാർഥിച്ചു പ്രാർഥിച്ചു ആദ്യം അമ്മയും പിന്നീട് അച്ഛനും പോയി എന്നും, ഒടിയൻ സഫലമാകുന്ന ഈ നിമിഷം അവരുടെ അസാന്നിധ്യം ഏറ്റവും വലിയ വേദനയാകുന്നുവെന്നും ശ്രീകുമാർ പറഞ്ഞു.
തന്റെ ഈ സ്വപ്നം നടക്കുന്നതിനു കാരണക്കാരായ ശ്രീ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും ആഗ്രഹങ്ങൾ സഫലമാകാതെ ഈ ഭൂമി വിട്ട ആ രണ്ടു പേരുടെ ആത്മാക്കളുടെ അനുഗ്രഹവും, പുണ്യവും ഉണ്ടാകുമെന്നു പറഞ്ഞാണ് തന്റെ വികാര നിർഭരമായ വാക്കുകൾ ശ്രീകുമാർ അവസാനിപ്പിച്ചത്.
ഒടിയന്റെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായി മാറാൻ പോകുന്ന മഹാഭാരതത്തിന്റെയും സംവിധായകൻ ശ്രീകുമാർ മേനോൻ ആണ്. മോഹൻലാൽ തന്നെ നായകനായി എത്തുന്ന ഈ ചിത്രം അടുത്ത വർഷം സെപ്റ്റംബറിൽ ആരംഭിക്കും.
ഒടിയന്റെ ചിത്രീകരണം അടുത്ത മാസം പാലക്കാടു ആരംഭിക്കുമെന്നും 100 ദിവസത്തിന് മുകളിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം ഉണ്ടാകും എന്നും ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ മുപ്പതു മുതൽ അറുപത്തിയഞ്ച് വയസു വരെയുള്ള കാലഘട്ടത്തെ മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുമെന്നും മോഹൻലാലിൻറെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഒടിയൻ എന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
ദേശീയ അവാർഡ് ജേതാവ് ഹരികൃഷ്ണൻ തിരക്കഥയൊരുക്കിയ ഈ ചിത്രത്തിന്റെ ബജറ്റ് 50 കോടിയോളം ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രകാശ് രാജ്, മഞ്ജു വാര്യർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമായി എത്തും . ഷാജി കുമാർ ഛായാഗ്രഹണവും , എം ജയചന്ദ്രൻ സംഗീതവും പ്രശാന്ത് മാധവ് കലാ സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ സംഘട്ടനം ഒരുക്കുന്നത് പുലി മുരുകനിലൂടെ മലയാളത്തിലെത്തിയ ദേശീയ പുരസ്‌കാര ജേതാവായ സംഘട്ട സംവിധായകൻ പീറ്റർ ഹെയ്‌ൻ ആണ്.
പീറ്റർ ഹെയിൻ ഒരുക്കുന്ന 5 സംഘട്ടന രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആകുമെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. മലയാള സിനിമയിൽ ഇതുവരെ കാണാത്തത്ര മികച്ച ആക്ഷൻ രംഗങ്ങളാണ് ഒടിയന് വേണ്ടി ഒരുങ്ങുന്നതത്രെ.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.