കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിലൂടെ പ്രശസ്ത തെന്നിന്ത്യൻ നായിക ശ്രദ്ധ ശ്രീനാഥ് വീണ്ടും മലയാളത്തിൽ എത്തുകയാണ്. കുറച്ചു വർഷങ്ങൾക്കു മുൻപ് ആസിഫ് അലി നായകനായ കോഹിനൂർ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ ഈ നടി അതിനു ശേഷം കന്നഡ, തമിഴ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ വലിയ ശ്രദ്ധയാണ് നേടിയെടുത്തത്. വിക്രം വേദ എന്ന ചിത്രത്തിലെ പ്രകടനം ഈ നടിക്ക് ഇന്ത്യ മുഴുവനും വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. അഭിനയ മികവും സൗന്ദര്യവും കൊണ്ട് ഇന്ന് തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട അഭിനേത്രിയാണ് ശ്രദ്ധ ശ്രീനാഥ്. മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങാൻ പോകുന്ന ഈ അഞ്ചാമത്തെ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് ഷമീർ മുഹമ്മദും ഇതിനു ക്യാമറ ചലിപ്പിക്കുക ജോമോൻ ടി ജോണും ആണെന്നാണ് സൂചന.
ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ആറാട്ടു എന്നാണ് ഈ ചിത്രത്തിന്റെ പേരെന്നും സൂചനയുണ്ട്. ഒരു റെവെന്യു ഡിവിഷണൽ ഓഫീസർ ആയാണ് ശ്രദ്ധ ഈ ചിത്രത്തിൽ അഭിനയിക്കുക. ഒരു പക്കാ മാസ്സ് എന്റെർറ്റൈനെർ ആയി ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ ബജറ്റ് പതിനെട്ടു കോടി രൂപ ആണെന്നും ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു. എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിച്ചു കൊണ്ട് നവംബർ അവസാനത്തോടെ ഈ ചിത്രം ആരംഭിക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മോഹൻലാലിനൊപ്പം ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കും. മോഹൻലാലിനെ പോലെ ഒരു ഇതിഹാസത്തിനൊപ്പം സ്ക്രീൻ പങ്കിടാൻ സാധിക്കുക എന്നത് തന്നെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആണെന്നും മോഹൻലാൽ സർ ഉള്ളത് കൊണ്ട് കൂടിയാണ് ഭാഷ ഒരു പ്രശ്നമായിരുന്നിട്ടു കൂടി മലയാള ചിത്രം ചെയ്യാൻ തീരുമാനിച്ചത് എന്നും ശ്രദ്ധ ശ്രീനാഥ് പറയുന്നു. ഉണ്ണികൃഷ്ണൻ പറഞ്ഞ കഥ ഗംഭീരമാണെന്നും അവർ കൂട്ടിച്ചേർത്തു.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
This website uses cookies.