സൗത്ത് ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കെ.വി ആനന്ദ് ചിത്രമാണ് ‘സൂര്യ37’. സൂര്യ, മോഹൻലാൽ, അല്ലു സിരിഷ് തുടങ്ങിയവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘വനമകൻ’, ‘കടയ് കുട്ടി സിങ്കം’ എന്നീ സിനിമകളിലെ നായികയായ സയേഷയാണ് കെ.വി ആനന്ദ് ചിത്രത്തിലെ നായികയായിയെത്തുന്നത്. അയൺ, മാട്രൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂര്യ- കെ.വി ആനന്ദ് വീണ്ടും ഒന്നിക്കുമ്പോൾ തമിഴ് സിനിമ പ്രേമികളും ഏറെ ആവേശത്തിലാണ്. മോഹൻലാൽ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ എന്ന ചിത്രത്തിൽ ഛായാഗ്രാഹകനായിരുന്നു കെ.വി ആനന്ദ്, എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും ആ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ഈ പ്രാവശ്യം മോഹൻലാൽ സിനിമയുടെ സംവിധായകനായാണ് അദ്ദേഹം വരുന്നത്. 2.0 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ലൈക്കാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
കെ.വി ആനന്ദ് ചിത്രം ഇന്നലെ ലണ്ടനിൽ ഷൂട്ടിംഗ് ആരംഭിച്ചു. പൂജ ഉച്ചയോടെ പൂർത്തിയാക്കുകയും ആദ്യ ഷെഡ്യുൾ ലണ്ടനിൽ ആരംഭിക്കുകയും ചെയ്തു. മോഹൻലാൽ ജൂൺ 30ന് ടീമിൽ ജോയിൻ ചെയ്യും. മോഹൻലാൽ വില്ലൻ വേഷത്തിലായിരിക്കും പ്രത്യക്ഷപ്പെടുക എന്ന വാർത്തകൾ പരന്നിരുന്നു, എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു സൂര്യ- മോഹൻലാൽ എന്നിവരുടെ ബന്ധങ്ങളുടെ അടിസ്ഥാനമാക്കിയാണ് കഥ മുന്നോട്ട് പോകുന്നതെന്ന് മോഹൻലാൽ അടുത്തിടെ ഒരു ഇന്റർവ്യൂയിൽ പറയുകയുണ്ടായി. സൂര്യ- സയേഷ കോംബിനേഷൻ രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. സൂര്യ 4 ലുക്കിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 20 രാജ്യങ്ങളിൽ സിനിമയുടെ ചിത്രീകരണം നടക്കും എന്നാണ് അറിയാൻ സാധിച്ചത്. ബോളിവുഡിൽ നിന്ന് ബൊമൻ ഹിറാണി ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ‘സൂര്യ37’. സമുത്രകനിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെ. വി ആനന്ദ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഹാരിസ് ജയരാജാണ്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലായിരിക്കും ചിത്രം ഒരുങ്ങുക. ലൈക്കാ പ്രൊഡഷന്റെ ബാനറിൽ അടുത്ത വർഷം പൊങ്കലിന് ചിത്രം പ്രദർശനത്തിനെത്തും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.