ജിസ് ജോയ് രണ്ടു ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളു. ബോക്സ് ഓഫീസ് വിജയം നേടിയ ആ രണ്ടു ചിത്രങ്ങളിലും നായകൻ ആസിഫ് അലി ആയിരുന്നു . അതിൽ തന്നെ ആദ്യ ചിത്രത്തേക്കാൾ വലിയ ഹിറ്റ് രണ്ടാമത്തെ ചിത്രം എന്നതും ഈ കൂട്ടുകെട്ടിന്റെ സവിശേഷതയാണ്. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് തങ്ങളുടെ മൂന്നാമത്തെ ചിത്രവുമായി എത്തുന്നത് വമ്പൻ വിജയം മുന്നിൽ കണ്ടു തന്നെയാണ്. ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളീഡേ എന്നെ ചിത്രങ്ങൾക്ക് ശേഷം ശേഷം ആസിഫ് അലി- ജിസ് ജോയ് ടീം ഒന്നിച്ച വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഈ വർഷം അവസാനത്തോടെ റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിലൂടെ ഹാട്രിക് വിജയം തന്നെയാണ് ഈ കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്. തന്റെ മുൻചിത്രങ്ങളെ പോലെ തന്നെ വളരെ രസകരമായാണ് ജിസ് ജോയ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.
ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ആസിഫ് അലിയോടൊപ്പം ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ എ കെ സുനിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. യൂട്യൂബ് ക്‌ളീറ്റസ് എന്ന കഥാപാത്രം ആയാണ് അജു വർഗീസ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഒരു സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ റീമേക് ആണ് ഈ ചിത്രം എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. പ്രശസ്ത നടി ശാന്തി കൃഷ്ണയും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. പ്രിൻസ് ജോർജ് സംഗീതം സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് റെനഡിവേ ആണ്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.