മലയാളസിനിമാചരിത്രത്തിൽ ഏറ്റവും മുന്നില്‍നിൽക്കുന്ന കുറ്റാന്വേഷണചിത്രങ്ങളാണ് കെ. മധു സംവിധാനം ചെയ്‌ത സി.ബി.ഐ. ഡയറിക്കുറിപ്പും ഇതിന്റെ തുടർച്ചയായി പുറത്തിറങ്ങിയ ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ, നേരറിയാൻ സി.ബി.ഐ എന്നീ ചിത്രങ്ങളും. ഒരു സിനിമയ്ക്ക് അഞ്ചാംഭാഗം ഉണ്ടാവുക എന്നത് വളരെ അപൂർവമായ ഒരു കാര്യമാണ്. എന്നാൽ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം വരുന്നതായി കെ. മധു മുൻപ് പ്രഖ്യാപിച്ചിരുന്നു.
ഇപ്പോൾ ഈ ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെ മധു. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിട്ടുണ്ട്. സംവിധായകന്‍, നായകന്‍, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്‍ എന്നിവരെല്ലാം ഒരു സിനിമയുടെ അഞ്ച് ഭാഗങ്ങളിലും ഒരുമിക്കുന്നത് ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
സിബിഐയുടെ അഞ്ചാം ഭാഗം ഇറങ്ങുന്നതോടെ മമ്മൂട്ടിയും ഒരു വലിയ നേട്ടം സ്വന്തമാക്കുകയാണ്. ഒരേ സിനിമയുടെ അഞ്ച് ഭാഗങ്ങളില്‍ ഒരു നടൻ അഭിനയിക്കുന്നത് അപൂർവം തന്നെയാണ്.
കൂടാതെ തിരുവിതാംകൂറിന്റെ ചരിത്രം പറയുന്ന രണ്ട് ബ്രമാണ്ഡ സിനിമകൾ നാല് ഭാഷകളിലായി ഒരുക്കുമെന്ന് മധു പറയുകയുണ്ടായി. ‘മാർത്താണ്ഡവര്‍മ: ദ കിംഗ് ഓഫ് ട്രാവന്‍കൂര്‍’ എന്ന പേരിലാകും ചിത്രം പുറത്തിറങ്ങുക. കാര്‍ത്തികതിരുനാള്‍ രാജാവിന്റെ കഥകൂടി ചേര്‍ത്ത് രണ്ട് സിനിമകളാകും തിയേറ്ററുകളിലെത്തുക. റോബിൻ തിരുമനയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. റാണ ദഗുബാട്ടിയാണ് മാര്‍ത്താണ്ഡവര്‍മയായി വേഷമിടുന്നത്. ഓസ്കാർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ. ബാഹുബലിയിലൂടെ പ്രശസ്തനായ കീരവാണിയാണ് സംഗീതസംവിധായകൻ.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.