എണ്പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമ ഭരിച്ച സൂപ്പർ താരങ്ങൾ മോഹൻലാൽ, മമ്മൂട്ടി എന്നിവരായിരുന്നു എങ്കിൽ നായികാ നിരയിൽ അവർക്കൊപ്പം ഏറ്റവും കൂടുതൽ തിളങ്ങിയ ഒരു ലേഡി സൂപ്പർ താരമായിരുന്നു മലയാളികളുടെ സ്വന്തം ശോഭന. പിന്നീട് സുരേഷ് ഗോപി, ജയറാം എന്നിവരും തൊണ്ണൂറുകളിൽ സൂപ്പർ താര പദവികളിലേക്കു ഉയർന്നപ്പോഴും അവർക്കൊപ്പം നായികയായി ഏറ്റവും കൂടുതൽ തിളങ്ങിയതും ശോഭന തന്നെ. ഇപ്പോൾ ഈ വർഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശോഭന മലയാള സിനിമയിലേക്ക് ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോഴും നായക വേഷത്തിൽ വന്നത് സൂപ്പർ താരമായ സുരേഷ് ഗോപി. ഇപ്പോഴിതാ താൻ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ ഒപ്പമഭിനയിച്ച സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ കുറിച്ച് ഫേസ്ബുക് ലൈവിൽ മനസ്സ് തുറന്നിരിക്കുകയാണ് ശോഭന. മമ്മൂട്ടി സീനിയർ താരമെന്ന നിലയിൽ ഇപ്പോഴും ഒരകലം പാലിച്ച വ്യക്തിയാണെന്നും ഒരു നടന്നെന്ന നിലയിലും വ്യക്തിയെന്ന നിലയിലും താനേറെ ബഹുമാനിക്കുന്നയാളാണ് മമ്മൂട്ടിയെന്നും ശോഭന പറയുന്നു. മോഹൻലാൽ തന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളാണെന്നും തങ്ങൾ ഇടയ്ക്കു വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുമെന്നും ശോഭന പറയുന്നു. മോഹൻലാൽ ആണോ മമ്മൂട്ടിയാണോ തന്റെ ഏറ്റവും പ്രീയപ്പെട്ട സഹതാരം എന്നുള്ള ചോദ്യത്തിന് മോഹൻലാൽ എന്ന് ശോഭന പറയുന്ന പഴയ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ മലയാളത്തിലെ തന്റെ ഇഷ്ട നടൻ തിലകനാണെന്നും ശോഭന വ്യക്തമാക്കി.
മോഹൻലാലിനൊപ്പം 25 സിനിമകളിലും മമ്മൂട്ടിക്കൊപ്പം മുപ്പതിലധികം ചിത്രങ്ങളിലും ശോഭന അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാലിന്റെ നായികയായാണ് ശോഭന ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഒരേ സിനിമയിലഭിനയിക്കാനും ശോഭനക്ക് ഒന്നിലധികം തവണ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവിടുത്തെ പോലെ ഇവിടെയും, വസന്ത സേന, അഴിയാത്ത ബന്ധങ്ങൾ, അനുബന്ധം, രംഗം, ടി പി ബാലഗോപാലൻ എം എ, കുഞ്ഞാറ്റകിളികൾ, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, പടയണി, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ആര്യൻ, വാസ്തുഹാര, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, പവിത്രം, തേന്മാവിൻ കൊമ്പത്തു, പക്ഷെ, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം, സാഗർ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളിലാണ് മോഹൻലാലിനൊപ്പം ശോഭന അഭിനയിച്ചിരിക്കുന്നത് എങ്കിൽ മമ്മൂട്ടിക്കൊപ്പം ശോഭന അഭിനയിച്ച ചിത്രങ്ങൾ വല്യേട്ടൻ, മഴയെത്തും മുൻപേ, ഹിറ്റ്ലർ, കാണാമറയത്, കളിയൂഞ്ഞാൽ, ഗോളാന്തര വാർത്ത, പപ്പയുടെ സ്വന്തം അപ്പൂസ്, വിഷ്ണു, കളിക്കളം, അയ്യർ ദി ഗ്രേറ്റ്, ചരിത്രം, മുക്തി, വിചാരണ, നാൽക്കവല, അനന്തരം, കാലം മാറി കഥ മാറി, ഇത്രയും കാലം, രാരീരം, പടയണി, ഈ കൈകളിൽ, ന്യായവിധി, ആളൊരുങ്ങി അരങ്ങൊരുങ്ങി, ക്ഷമിച്ചു എന്നൊരു വാക്ക്, ആയിരം കണ്ണുകൾ, ഉപഹാരം, യാത്ര, അയനം, ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഈ തണലിൽ ഇത്തിരി നേരം, അനുബന്ധം, തമ്മിൽ തമ്മിൽ, ഈറൻ സന്ധ്യ, അവിടുത്തെ പോലെ ഇവിടെയും, അലകടലിനക്കരെ, ഇത്തിരി പൂവേ ചുവന്ന പൂവേ എന്നിവയാണ്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.