മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ സിബിഐ 5 ന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എസ് എൻ സ്വാമി രചിച്ചു കെ മധു സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ പോപ്പുലറായ സിബിഐ സിനിമാ സീരിസിലെ അഞ്ചാമത്തെ ചിത്രമാണ്. ഇതായിരിക്കും ഒരുപക്ഷെ ഈ സീരിസിലെ അവസാനത്തെ ചിത്രമെന്നും സൂചനയുണ്ട്. കഴിഞ്ഞ മാസത്തെ അവസാന ദിവസങ്ങളിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്തത് ഡിസംബർ പത്തിനാണ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന നൻ പകൽ നേരത്തു മയക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പഴനിയിൽ പൂർത്തിയാക്കിയതിനു ശേഷമാണു മമ്മൂട്ടി ഇതിൽ ജോയിൻ ചെയ്തത്. സംവിധായകൻ കെ മധുവിന്റെ നിർമ്മാണ ബാനറും ഒപ്പം സ്വർഗചിത്ര അപ്പച്ചനും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ സേതു രാമയ്യർ എന്ന ബുദ്ധി രാക്ഷസനായ സിബിഐ ഓഫീസർ ആയാണ് മമ്മൂട്ടി എത്തുന്നത്.
മമ്മൂട്ടിക്കൊപ്പം മുകേഷ്, രൺജി പണിക്കർ, സായ്‌കുമാർ, രമേഷ് പിഷാരടി, ആശാ ശരത്ത് എന്നിവരും, വാഹനാപകടത്തിനു ശേഷം കഴിഞ്ഞ ഒൻപതു വർഷമായി അഭിനയ രംഗത്ത് നിന്ന് മാറി നിൽക്കുന്ന ജഗതി ശ്രീകുമാറും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ സെറ്റിൽ നിന്ന് പ്രശസ്ത മലയാള നടി ശോഭന പങ്കു വെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ഒരു സെൽഫിയാണ് ശോഭന പങ്കു വെച്ചിരിക്കുന്നത്. ക്യാപ്റ്റനോടൊപ്പം, ഒരു ഫാൻ മോമെന്റ്റ് എന്ന ക്യാപ്‌ഷൻ നൽകിയാണ് ശോഭന ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്. ശോഭന ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.