ഇപ്പോൾ ലോകം മുഴുവൻ പടർന്നു പിടിക്കുന്ന മീ ടൂ കാമ്പയിൽ മലയാളത്തിലും എത്തിയിട്ട് കുറച്ചു നാളായി. മലയാളത്തിലെ തന്നെ ചില നടിമാർ, നടന്മാർക്കും മറ്റു അണിയറ പ്രവർത്തകർക്കുമെതിരെ മീ ടൂ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. പ്രൊഡക്ഷൻ കോൺട്രോളറുടെ കൂടെ ജോലി ചെയ്ത ഷെറിൻ സ്റ്റാൻലി, നടൻ അലെൻസിയർ, മുകേഷ് എന്നിവർക്കെതിരെയൊക്കെ മീ ടൂ ആരോപണങ്ങളുമായി ചിലർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചു കൊണ്ട് മീ ടൂ കാമ്പയിനിന്റെ ഭാഗമാവുകയാണ് താനും എന്ന സൂചനയാണ് ദേശീയ അവാർഡ് ജേതാവായ നടിയും പ്രശസ്ത നർത്തകിയുമായ ശോഭന നൽകിയത്. തന്റെ ഫേസ്ബുക് പേജിൽ മീ ടൂ കാമ്പയിനിന്റെ ഹാഷ് ടാഗ് ഇട്ടതിനു ശേഷം കുറച്ചു കഴിഞ്ഞു ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു കളയുകയാണ് ശോഭന ചെയ്തത്.
ഏകദേശം അര മണിക്കൂറോളം മീ ടൂ ഹാഷ് ടാഗ് ശോഭയുടെ ഫേസ്ബുക് പേജിൽ കിടന്നു. ഹാഷ് ടാഗ് മാത്രം ആയി കണ്ടത് ആളുകളെ ചിത കുഴപ്പത്തിലുമാക്കി. അതിനെ തുടർന്ന് കുറച്ചു സമയം കഴിഞ്ഞു എ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെടുകയാണ് ഉണ്ടായതു. നിലവിൽ സജീവമായിരിക്കുന്ന മീ ടു ക്യാംപെയ്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ള പോസ്റ്റായിരിക്കാം ഇതെന്നു കുറച്ചു ആളുകൾ പറയുമ്പോൾ, ശോഭനക്ക് നേരിടേണ്ട വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറയാനുള്ള സൂചനയായി ചിലർ ഈ പോസ്റ്റിനെ കണക്കാക്കുന്നു. മലയാളം–തമിഴ് ഇൻഡസ്ട്രികളിൽ നിന്നും നിരവധി താരങ്ങൾ മീ ടു തുറന്നുപറച്ചിലുകളുമായി രംഗത്തുവരുന്ന സാഹചര്യത്തിൽ ശോഭനയുടെ ഈ ഫേസ്ബുക് പോസ്റ്റും തുടർന്നുള്ള അതിന്റെ പിൻവലിക്കലും ഏറെ വിവാദം സൃഷ്ടിക്കുകയാണ് ഇപ്പോൾ. ഏതായാലും ആളുകൾക്കിടയിൽ വലിയ ചിന്ത കുഴപ്പം തന്നെ തന്റെ ഫേസ്ബുക് പോസ്റ്റ് കൊണ്ട് ശോഭന ഉണ്ടാക്കി കഴിഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.