ഇന്ന് രാവിലെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാ വിഷയമായ ഒന്നാണ് നടി ശോഭന തന്റെ ഫേസ്ബുക് പേജിൽ ഇട്ട മീ ടൂ എന്ന ഹാഷ് ടാഗും അര മണിക്കൂറിനു ശേഷമുള്ള അതിന്റെ പിൻവലിക്കലും. അതോടെ സോഷ്യൽ മീഡിയ വലിയ ചിന്താ കുഴപ്പത്തിൽ ചെന്ന് ചാടി. നിലവിൽ സജീവമായിരിക്കുന്ന മീ ടു ക്യാംപെയ്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ള പോസ്റ്റായിരിക്കാം അതെന്നു ചിലർ വ്യാഖ്യാനിച്ചപ്പോൾ ശോഭനക്ക് നേരിടേണ്ട വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറയാനുള്ള സൂചനയായി മറ്റു ചിലർ ഈ പോസ്റ്റിനെ കണക്കാക്കി. ഇപ്പോഴിതാ തന്റെ ട്വിറ്റെർ/ ഫേസ്ബുക് അക്കൗണ്ടുകളിലൂടെ, താൻ ആദ്യം ഇട്ട മീ ടൂ ഹാഷ് ടാഗ് പോസ്റ്റിനെ കുറിച്ചുള്ള വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ശോഭന.
മീ ടൂ ക്യാമ്പയിനില്‍ വെളിപ്പെടുത്തല്‍ നടത്തിയവരെ പിന്തുണക്കുന്നുവെന്ന് പറയാൻ ആണ് താൻ ആ പോസ്റ്റ് ഇട്ടതു എന്ന് സൂച്ചിപ്പിക്കുന്ന രീതിയിൽ ആണ് ശോഭനയുടെ വിശദീകരണം വന്നിരിക്കുന്നത്. തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാകാനുള്ള ഒരു ചുവടു വയ്പ്പാണ് ഇതെന്നും ഏതെങ്കിലും വിധത്തിലുള്ള ലൈംഗിക പീഡനത്തിന് വിധേയരാക്കപ്പെട്ടതിന് ശേഷം വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്കൊപ്പമാണ് താന്‍ എന്നും ശോഭന തന്റെ പുതിയ പോസ്റ്റിലൂടെ വ്യക്തമാകുന്നു. ആദ്യം ശോഭന മീ ടൂ ഹാഷ് ടാഗ് മാത്രമായി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടപ്പോൾ ഉണ്ടായ ചിന്താ കുഴപ്പം നീക്കാൻ ആണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു പുതിയ പോസ്റ്റ് ഇപ്പോൾ ഇട്ടിരിക്കുന്നത് എന്നാണ് ശോഭനയുടെ വിശദീകരണത്തിൽ നിന്ന് മനസ്സിലാവുന്നത്. തമിഴ്- മലയാളം സിനിമാ ഇന്ഡസ്ട്രികളിലെ ഒരുപാട് നടിമാർ അടുത്തിടെ മീ ടൂ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ലോകം മുഴുവൻ ട്രെൻഡ് ആയി മാറിയ ക്യാമ്പയിൽ ആണ് മീ ടൂ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.