ദളപതി വിജയ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പുറത്തു വന്നത്. സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രം ഒടിടി റിലീസിന് ശേഷവും അതിനു മുമ്പുമൊക്കെ വലിയ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിന്നേറ്റു വാങ്ങിയത്. ചിത്രത്തിലെ തീവ്രവാദി ആക്രമണ സീനുകളും, വിജയ്‌യുടെ ചില മാസ്സ് രംഗങ്ങളും സംഘട്ടന രംഗങ്ങളും വിജയ് കഥാപാത്രത്തിന്റെ മിഷനുമൊക്കെ വമ്പൻ ട്രോളുകളാണ് ഏറ്റു വാങ്ങിയത്. ഇപ്പോഴിതാ അതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഈ ചിത്രത്തിൽ ഒരു വേഷം ചെയ്ത മലയാളി താരം ഷൈൻ ടോം ചാക്കോ. ദി ക്യൂ സ്റ്റുഡിയോക്കു നൽകിയ അഭിമുഖത്തിലാണ് ഈ വിഷയത്തിൽ ഷൈൻ ടോം ചാക്കോ പ്രതികരിച്ചത്. ഷൈൻ ടോം ചാക്കോയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു ബീസ്റ്റ്. അതിൽ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ഒരു പ്രത്യേക രീതിയിൽ ഒറ്റ കയ്യിൽ പൊക്കി കൊണ്ട് പോകുന്ന വിജയ്‌യുടെ ഒരു രംഗമൊക്കെ വമ്പൻ ട്രോളിനു കാരണമായി.
അതേ കുറിച്ച് ഷൈൻ ടോം ചാക്കോ പറയുന്നത്, ഒരു കടലാസ്ഡ് തൂക്കി കൊണ്ട് പോകുന്ന ലാഘവത്തിലാണ് ഒരാളെ തൂക്കി കൊണ്ട് പോകുന്നതായി ഷൂട്ട് ചെയ്തിരിക്കുന്നതെന്നും, കയ്യിൽ എടുത്ത സാധനത്തിന്റെ ഭാരം പോലും കഥാപാത്രത്തിന്റെ ശരീര ഭാഷയിലൂടെ പുറത്തു വരാത്തത് കൊണ്ടാണ് ആ സീനൊക്കെ വലിയ ട്രോൾ ഏറ്റു വാങ്ങിയതെന്നുമാണ്. അതിപ്പോൾ വിജയ്‌യെ പറഞ്ഞിട്ട് കാര്യമില്ലായെന്നും, അദ്ദേഹത്തിന്റെ ചുറ്റും നിൽക്കുന്നവരെ പറഞ്ഞാൽ മതിയെന്നും ഷൈൻ പറയുന്നു. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്ത ബീസ്റ്റ് നിർമ്മിച്ചത് സൺ പിക്‌ചേഴ്‌സാണ്. മലയാളി താരമായ അപർണ ദാസും ഈ ചിത്രത്തിൽ ഒരു നിർണായക വേഷം ചെയ്തിട്ടുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.