മലയാളത്തിന്റെ പ്രശസ്ത നടന്മാരിലൊരാളായ ഷൈൻ ടോം ചാക്കോ ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. മികച്ച കഥാപാത്രങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും വലിയ പ്രേക്ഷക ശ്രദ്ധയാണ് അടുത്തകാലത്തായി ഷൈൻ ടോം ചാക്കോ നേടിയെടുക്കുന്നത്. ഷൈൻ നായകനായും വില്ലനായും സഹനടനായുമൊക്കെ അഭിനയിക്കുന്ന ഒരുപിടി ചിത്രങ്ങൾ റിലീസിനൊരുങ്ങുകയാണ്. അതിൽ ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന പുതിയ ചിത്രമാണ് അടി. മലയാളത്തിലെ യുവ താരം ദുൽഖർ സൽമാനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ്, ഉപചാരപൂർവ്വം ഗുണ്ടാ ജയൻ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് അടി. ഇപ്പോഴിതാ, ഈ ചിത്രവുമായി ബന്ധപെട്ടു ഷൈൻ ടോം ചാക്കോ ദുല്‍ഖർ സൽമാനെഴുതിയ ഒരു കത്താണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ദുല്‍ഖർ സൽമാനുള്ള വാക്കുകൾ ഷൈൻ ടോം ചാക്കോ കുറിച്ചത്.
അദ്ദേഹം പറയുന്നത് ഇപ്രകാരം, “എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്..എന്റെ മനസ് മുഴുവന്‍ നൽകിയാണ് ഞാനീ സിനിമ പൂർത്തിയാക്കിയത്. ഇനി അടി എന്ന ഈ ചിത്രം തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ് ഞാൻ. അഹാനയും ധ്രുവനും ഈ ചിത്രത്തില്‍ വളരെ മികച്ച പെര്‍ഫോമന്‍സാണ് നൽകിയിരിക്കുന്നത്. അതുപോലെ രതീഷിന്റെ തിരക്കഥയും മികച്ചതാണ്. പക്ഷെ കഴിവിനെ അവഗണിക്കുമ്പോഴുള്ള വേദന മനസ്സിലാവുമല്ലോ, കഴിഞ്ഞ സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റി നമ്മുടെ കുറുപ്പിനെ അവഗണിച്ചതു പോലെ. പ്രിയ സുഹൃത്തില്‍ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു”. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും അഭിനയിച്ചിരിക്കുന്ന അടി പ്രശോഭ് വിജയനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവി രചിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയും കാമറ ചലിപ്പിച്ചത് ഫായിസ് സിദ്ദിഖുമാണ്. നൗഫലാണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.