ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ കയ്യടി നേടിയ താരമാണ് ഷൈൻ ടോം ചാക്കോ. സഹസംവിധായകനായി ജീവിതം ആരംഭിച്ച ഷൈൻ പിന്നീട് അഭിനയത്തിലേക്കും തിരിയുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ച ഷൈൻ പിന്നീട് ഇതിഹാസ എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തിയത്. ചിത്രം വൻ വിജയമായത്തിനൊപ്പം ഷൈനും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കമ്മട്ടിപ്പാടം ഒറ്റാൽ ഉൾപ്പടെയുള്ള ചിത്രങ്ങളിൽ മികച്ച അഭിനയ പ്രാധാന്യമുള്ള കഥാപാത്രവുമായും ഷൈൻ എത്തി.
ഇപ്പോൾ ഇതാ ഷൈൻ ടോം ചാക്കോ പുതിയ ചിത്രവുമായി എത്തുകയാണ്. പിറന്നാൾ ദിനത്തിൽ തന്നെയാണ് തന്റെ ഏറെ പ്രതീക്ഷ പുലർത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപനവുമായി ഷൈൻ ടോം ചാക്കോ ഫേസ്ബുക്കിലൂടെ എത്തിയിരിക്കുന്നത്. തമി എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. നവാഗതനായ കെ. ആർ പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 15 ന് ആരംഭിക്കും. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
ഷൈൻ ടോം ചാക്കോ ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വരും ദിവസങ്ങളിൽ പുറത്തിറങ്ങും. ചിത്രത്തിന്റെ വളരെ രസകരമായ പ്രഖ്യാപനമാണ് ഇന്ന് നടന്നത്. സന്തോഷ് സി. പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കുന്നത്. വിശ്വജിത് തങ്കച്ചൻ ചിത്രത്തിന് സംഗീതം നൽകുന്നു. എഡിറ്റിംഗ് നൗഫൽ അഹമ്മദ് നിർവ്വഹിക്കുന്നു. ആർട്ട് അരുൺ വെഞ്ഞാറമൂട്. യുവതാരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വർഷം അവസാനത്തോടെ തീയേറ്ററുകളിൽ എത്തും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.