പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോ ഇപ്പോൾ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണ്. മികച്ച പ്രകടനങ്ങൾ കൊണ്ട് വലിയ കയ്യടി നേടുന്ന ഈ താരം ഒരു പ്രധാന വേഷം ചെയ്യുന്ന ചിത്രമാണ് കുടുക്ക് 2025 . കൃഷ്ണ ശങ്കർ, ദുർഗാ കൃഷ്ണ എന്നിവർ നായകനും നായികയുമായി എത്തുന്ന ഈ ചിത്രം റിലീസിനൊരുങ്ങുകയാണ്. അതിന്റെ പ്രചരണാർത്ഥം നടത്തിയ പ്രസ് മീറ്റിൽ നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. താൻ കേസിൽ പെട്ട് ജയിലിൽ പോയി തിരിച്ചു വന്നതിനു ശേഷം തന്നെ ആരും സിനിമയിലേക്ക് വിളിക്കുമെന്നു കരുതിയില്ലെന്നും, എന്നാൽ അതിനുള്ള അവസരം ലഭിച്ചതാണ് ജീവിതത്തിലെ ഭാഗ്യമെന്നും ഷൈൻ ടോം ചാക്കോ പറയുന്നു. ഇതിനോടുള്ള ഇഷ്ടം കൊണ്ടാണ് താൻ ഈ ജോലി ചെയ്യുന്നതെന്നും, പണമുണ്ടാക്കുക മാത്രമല്ല ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്മൂട്ടിയെ പോലെയുള്ള നടൻമാർ ഇത് ചെയ്യുന്നതും ഈ ജോലിയോടുള്ള ഇഷ്ടം കൊണ്ടാണെന്നും അല്ലാതെ കോടികൾ ഉണ്ടാക്കിയേക്കാമെന്നു വിചാരിച്ചല്ലെന്നും ഷൈൻ പറയുന്നു.
ഭീഷ്മ പർവ്വം, ഉണ്ട എന്നീ ചിത്രങ്ങൾ മമ്മുക്കയോടൊപ്പം ചെയ്തപ്പോൾ, അദ്ദേഹം തന്റെ ജോലിയോട് ഈ പ്രായത്തിലും കാണിക്കുന്ന ആത്മാർത്ഥത കണ്ട ഞെട്ടിയിട്ടുണ്ടെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. സമയം പോലും നോക്കാതെ സിനിമ തീർക്കാൻ അദ്ദേഹം കൂടെ നിന്നിട്ടുണ്ടെന്നും, സ്വന്തം സുഖത്തേക്കാൾ സിനിമ നന്നായി തീർക്കാനാണ് അവരെപോലെയുള്ളവർ ശ്രമിക്കുന്നതെന്നും ഷൈൻ വിശദീകരിക്കുന്നു. തനിക്കു വേറെ എവിടേക്കും പോവാനില്ലെന്നും, ഈ ജോലി ചെയ്ത് ഇവിടെ തന്നെ തുടരാനേ സാധിക്കുവെന്നും അദ്ദേഹം പറയുന്നു. കാരണം താൻ ഏറെയിഷ്ടപ്പെട്ടു ചെയ്യുന്നത് കൊണ്ട് സിനിമ തനിക്കൊരു കഷ്ടപ്പാടല്ലയെന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. കേസിൽ പെട്ടതിനു ശേഷം സെലിബ്രിറ്റികളോടൊപ്പം സെൽഫിയെടുക്കാൻ പോവാത്ത തന്നെ, ഭീഷ്മ പർവ്വം സെറ്റിൽ മമ്മുക്ക ഫോട്ടോയെടുക്കാൻ വിളിച്ചത് ഏറെ സന്തോഷം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.