ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി മലയാളത്തിൽ ഏറെ തിരക്കിൽ നിൽക്കുന്ന നടൻ ആണ് ഷൈൻ ടോം ചാക്കോ. ഒരു മികച്ച നടൻ എന്ന നിലയിലും തന്റെ പേര് വർധിപ്പിക്കുന്ന ഈ നടൻ തമിഴിലും വലിയ ചിത്രങ്ങളുടെ ഭാഗം ആയിക്കഴിഞ്ഞു. തമിഴിൽ ദളപതി വിജയ് നായകനായ ബീസ്റ്റിൽ അഭിനയിച്ച ഷൈൻ ടോം ചാക്കോയുടെ അടുത്ത റിലീസ് മലയാളത്തിലെ മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വം ആണ്. അമൽ നീരദ് ഒരുക്കിയ ഈ ചിത്രത്തിൽ പീറ്റർ എന്ന് പേരുള്ള കഥാപാത്രമായി ആണ് ഷൈൻ ടോം ചാക്കോ എത്തുന്നത്. ചിത്രത്തിൽ ഏറെ പ്രാധാന്യം ഉള്ള വേഷമാണ് ഷൈൻ ടോം ചാക്കോ ചെയ്യുന്നത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി തനിക്കു ഒരു ലാലേട്ടൻ ചിത്രം ഉപേക്ഷിക്കേണ്ടി വന്നു എന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. താൻ ചെറുപ്പം മുതൽ കടുത്ത മോഹൻലാൽ ആരാധകൻ ആണെന്നും പക്ഷെ ഇതുവരെ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചിട്ടില്ല എന്നും ഷൈൻ പറയുന്നു.
ജീത്തു ജോസഫ് ഒരുക്കിയ മോഹൻലാൽ ചിത്രമായ 12ത് മാനിൽ അഭിനയിക്കാൻ ഷൈൻ ടോം ചാക്കോക്ക് ക്ഷണം ലഭിച്ചതാണ്. പക്ഷെ ഭീഷ്മക്കു കൊടുത്തിരുന്ന ഡേറ്റുമായി ക്ലാഷ് വന്നതോടെ ആ മോഹൻലാൽ ചിത്രം ഉപേക്ഷിക്കേണ്ടി വന്നു എന്നും, ലാലേട്ടനോടൊത്തു അഭിനയിക്കാനുള്ള ചാൻസ് ഭാവിയിൽ വരുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. ഭീഷ്മ പർവത്തിന്റെ ആദ്യ ഷെഡ്യൂൾ തീർന്നു കഴിഞ്ഞപ്പോൾ ആണ് മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ ട്വൽത് മാൻ ആരംഭിച്ചത്. ഏകദേശം ആ സമയത്തു തന്നെ ഭീഷ്മ പർവ്വം പുതിയ ഷെഡ്യൂൾ ആരംഭിക്കുകയും ചെയ്തു. അതോടു കൂടി ട്വൽത് മാൻ ഷൈൻ ടോം ചാക്കോക്ക് ഉപേക്ഷിക്കേണ്ടി വന്നു.
ഫോട്ടോ കടപ്പാട്: Aniesh Upaasana
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.