[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

“മമ്മൂക്കയുടെ തിരിച്ചുള്ള പ്രതികരണം എന്നെ ഞെട്ടിച്ചു…” മനസ്സു തുറന്ന് ഷൈൻ ടോം ചാക്കോ

ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ഷൈൻ ടോം ചാക്കോ. പരുക്കൻ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് സിനിമാലോകത്ത് തന്റെതായ സ്ഥാനം അദ്ദേഹം ഉറപ്പിച്ചിട്ടുണ്ട്. മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഉണ്ട എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ ചിത്രത്തിന് ശേഷമുള്ള മമ്മൂക്കയുടെ പ്രതികരണത്തെക്കുറിച്ചാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ : ഉണ്ടയുടെ റിലീസ് കഴിഞ്ഞിട്ട് ഞങ്ങളെല്ലാവരും കൂടി ഒരുമിച്ചാണ് ചിത്രം കണ്ടത്. മമ്മൂക്ക ഉണ്ടായിരുന്നില്ല. ചിത്രത്തിന്റെ റിലീസ് കഴിഞ്ഞിട്ട് ഞങ്ങൾക്ക് വളരെയധികം സന്തോഷം തോന്നി, കാരണം നമ്മുടെ ഒരു ചിത്രം ആദ്യത്തെ ഷോ കഴിയുമ്പോൾ തന്നെ ഇത്രയധികം റെസ്പോൺസ്, സോഷ്യൽ മീഡിയയിൽ ഇത്രയധികം റിവ്യൂസ് അതെല്ലാം കണ്ടപ്പോൾ ഞങ്ങൾ മമ്മൂക്കയെ വളരെയധികം മിസ് ചെയ്തു.

മമ്മൂക്ക അപ്പോൾ തൃശൂരിൽ ഷൂട്ടിലാണ്. ഞാൻ ജോർജ് ചേട്ടനെ വിളിച്ചു മമ്മൂക്കയുടെ നമ്പർ വാങ്ങി. എനിക്ക് ടെൻഷനാണ് മമ്മുക്കയെ ഫോണിൽ വിളിക്കാൻ ഞാൻ ഇതുവരെ അദ്ദേഹത്തെ ഫോണിൽ കമ്മ്യൂണിക്കേറ്റ് ചെയ്തിട്ടില്ല. പക്ഷേ മമ്മൂക്ക ഫോണെടുത്തില്ല ഷൂട്ടിംഗിന്റെ തിരക്കും ആ സമയത്ത് ലോകത്തിന്റെ പലഭാഗത്തുനിന്നും റിവ്യൂ പറയാനായി ആളുകൾ വിളിക്കുന്നതുമായി തിരക്കിലായിരുന്നു. പിന്നെ ഞങ്ങൾ ഞങ്ങളുടേതായ പ്രമോഷൻ പരിപാടിയിലേക്ക് കടന്നു. അന്ന് രാത്രി എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു. അതിനായി പോയികൊണ്ടിരുന്നപ്പോൾ മമ്മൂക്കയുടെ കോൾ വരുന്നു. ഞാൻ ഫോൺ എടുത്തു, എന്താ വിളിച്ചതെന്ന് മമ്മൂക്ക ചോദിച്ചു, ഒന്നുമില്ല ഇക്കാ പടം കണ്ടതിന്റെ സന്തോഷത്തിൽ വിളിച്ചതാണെന്ന് ഞാൻ പറഞ്ഞു.

അപ്പോ ഞായറാഴ്ച വരില്ലേ എന്ന് മമ്മൂക്ക ചോദിച്ചു. തൃശ്ശൂര് രാഗത്തിൽ അന്ന് ഒരു പ്രോഗ്രാം വച്ചിട്ടുണ്ട് ആ ഞായറാഴ്ച അന്ന് എല്ലാവരും വരുന്നുണ്ട്. ശരി മമ്മൂക്ക ഞാൻ വരാമെന്ന് പറഞ്ഞു. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല മമ്മൂക്ക എന്നെ തിരിച്ച് വിളിക്കുമെന്ന് എനിക്ക് വരുന്ന കോളുകൾക്ക് എല്ലാം തിരിച്ചു വിളിക്കാനോ റെസ്പോണ്ട് ചെയ്യാനോ ഒന്നും പറ്റാറില്ല. പക്ഷേ മമ്മൂക്ക തനിക്ക് വരുന്ന എല്ലാ കോളുകൾക്കും എത്ര രാത്രിയായാലും അന്നു തന്നെ തിരിച്ചു വിളിക്കും. അതിനുശേഷം നമ്മൾ ഇടയ്ക്ക് മെസ്സേജ് അയക്കുമ്പോൾ ആ മെസ്സേജിനും എന്തായാലും ഒരു റിപ്ലൈ കിട്ടും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.