ബാഹുബലി എന്ന എസ് എസ് രാജമൗലി ചിത്രം വമ്പൻ വിജയം ആയതോടെ അതിലെ നായകൻ പ്രഭാസ് ഇന്ത്യൻ മുഴുവൻ പോപ്പുലർ ആയി മാറി കഴിഞ്ഞു. രാജ്യത്തും വിദേശത്തും പ്രഭാസിന് ഇപ്പോൾ ഉള്ള ആരാധക വൃന്ദം വളരെ വലുതാണ്. പ്രഭാസിന്റെ അടുത്ത ചിത്രമായ സാഹോ ഈ വർഷത്തെ ഏറ്റവും കൂടുതൽ കാത്തിരിക്കപ്പെടുന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് താനും. ഇപ്പോഴിതാ പ്രഭാസിന്റെ ബാഹുബലി കഥാപാത്രത്തെ അനുകരിച്ചു രംഗത്ത് വന്നിരിക്കുന്നത് ഒരു കുട്ടി ഫാൻ ആണ്. പ്രശസ്ത ബോളിവുഡ് നടി ശില്പവും ഷെട്ടിയുടേയും രാജ് കുന്ദ്രയുടെയും മകനായ വിയാൻ രാജ് കുന്ദ്ര ആണ് ബാഹുബലിയിലെ പ്രഭാസിന്റെ അനുകരിച്ചതു. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
ശിവലിംഗം തോളിലേറ്റി നടന്നു നീങ്ങുന്ന ബാഹുബലി കഥാപാത്രത്തിനെ എട്ടു വയസ്സുള്ള വിയാൻ അനുകരിക്കുന്നത് ഒരു കസേര തോളത്തു ഏറ്റി നടന്നു കൊണ്ടാണ്. ഈ കഴിഞ്ഞ ഞായറാഴ്ചയാണ് രാജ് കുന്ദ്ര തന്റെ ഇസ്റ്റാഗ്രാം അക്കൗണ്ടിലൂടെ മകന്റെ പ്രകടനം പുറത്തു വിട്ടത്. അതിനു ശേഷം ശില്പ ഷെട്ടിയും ഈ വീഡിയോ ഷെയർ ചെയ്തു. വിയാൻ ഈ ചിത്രം കണ്ടിട്ടില്ല എന്നും പിന്നെ എങ്ങനെയാണു അവനു ഇത്ര കൃത്യമായി ബാഹുബലിയുടെ ചലനങ്ങൾ ഒപ്പിയെടുക്കാൻ സാധിച്ചതെന്നും അത്ഭുതപ്പെടുകയാണ് ശില്പ ഷെട്ടിയും രാജ് കുന്ദ്രയും. ഏതായാലും വിയാന്റെ ബാഹുബലി പ്രകടനം ഓൺലൈനിൽ വമ്പൻ ഹിറ്റായി മാറി കഴിഞ്ഞു. കഴിഞ്ഞ ആഴ്ച പ്രഭാസിന്റെ കണ്ട ഒരു ആരാധികയുടെ രസകരമായ സന്തോഷ പ്രകടനത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.