കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ശിക്കാരി ശംഭു’. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിഷ്ണു ഉണ്ണികൃഷ്ണനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ശിക്കാരി ശംഭു’വിലെ ടീസറും പാട്ടുകളും വളരെ പെട്ടെന്നാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഹരിചരണും രോഷ്നി സുരേഷും ചേർന്ന് ആലപിച്ച ‘മഴ’ എന്ന് തുടങ്ങുന്ന ഗാനം ആസ്വാദകരിലേക്ക് ഒരു പ്രണയമഴയായാണ് പെയ്‌തിറങ്ങിയത്. ഹരിചരണിന്റെ മാന്ത്രിക ശബ്‌ദം ഈ പ്രണയഗാനത്തിന് കൂടുതൽ മനോഹാരിത നൽകി.
സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ശ്രീജിത് ഇടവനയാണ് ഈണം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘താരാരത്തര മൂളണ കാറ്റിന്’ എന്ന് തുടങ്ങുന്ന ഗാനവും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. വിനീത് ശ്രീനിവാസൻ, നബീൽ അസീസ്, ശ്രീജിത് ഇടവന എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച വിഷ്വലുകളുമായി ഒരു ഫീൽ ഗുഡ് രീതിയിൽ ഇറക്കിയിരിക്കുന്ന ഈ പാട്ടും തരംഗമായി മാറുകയാണ്.
പുലിവേട്ടക്കാരനെന്ന് സ്വയം അവകാശപ്പെടുന്ന രണ്ട് യുവാക്കൾ ഒരു ഗ്രാമത്തിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ‘ശിക്കാരി ശംഭു’വിന്റെ ഇതിവൃത്തം. ശിവദയാണ് ചാക്കോച്ചന്റെ നായികയായി എത്തുന്നത്. ആദ്യമായാണ് താരം കുഞ്ചാക്കോ ബോബന്റെ നായികയാകുന്നത്. സു..സു സുധീ വാത്മീകത്തിലെ കല്യാണിക്ക് ശേഷം തനിക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രമാണ് ശിക്കാരി ശംഭുവിലേതെന്ന് ശിവദ മുൻപ് വ്യക്തമാക്കിയിരുന്നു. പുതുമുഖം അൽഫോൻസയാണ് വിഷ്‌ണുവിന്റെ ജോഡി. സലീംകുമാര്‍, ഹരീഷ് കണാരന്‍, ജോണി ആന്റണി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ഫൈസൽ അലിയും ചിത്രസംയോജനം വി സാജനുമാണ് നിർവഹിച്ചിരിക്കുന്നത്. ഏഞ്ചൽ മറിയ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസാണ് ‘ശിക്കാരി ശംഭു’ നിർമിച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.