മലയാളത്തിലെ ബ്രഹ്മാണ്ഡ വിജയം നേടിയ ചിത്രമാണ് മോഹൻലാൽ നായകനായ പുലി മുരുകൻ. 150 കോടി ക്ലബ്ബിൽ ഇടം നേടിയ ഈ ചിത്രം കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഒരു ആക്ഷൻ ചിത്രം ആയിരുന്നു. എന്നാൽ കാടിനും കാടിനടുത്തുള്ള ഒരു ഗ്രാമത്തിന്റെയും പശ്ചാത്തലത്തിൽ ഒരു കോമഡി എന്റെർറ്റൈനെർ മലയാളത്തിൽ ഒരുങ്ങി കഴിഞ്ഞു. കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ശിക്കാരി ശംഭു ആണ് ആ ചിത്രം.
അധികം വൈകാതെ തന്നെ റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകനായ സുഗീത് ആണ്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിഷ്ണു ഉണ്ണികൃഷ്ണനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. നിഷാദ് കോയ തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രത്തിൽ വൈൽഡ് ഹണ്ടേഴ്സ് ആയി വേഷം മാറി എത്തുന്ന രണ്ടു കഥാപാത്രങ്ങളെയാണ് കുഞ്ചാക്കോ ബോബനും വിഷ്ണു ഉണ്ണികൃഷ്ണനും അവതരിപ്പിക്കുന്നത് എന്നാണ് സൂചന.
ഇവർക്ക് പുറമെ ശിവദ, അൽഫോൻസാ, കൃഷ്ണ കുമാർ, സലിം കുമാർ, ഹാരിഷ് കണാരൻ, ധർമജൻ, ജോണി ആന്റണി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ശിക്കാരി ശംഭുവിന്റെ ടീസർ, അതുപോലെ മഴ സോങ് എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടി എടുക്കുന്നത്.
ഏയ്ഞ്ചൽ മരിയ സിനിമയുടെ ബാനറിൽ എസ് കെ ലോറെൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം തമിഴിലേക്കും റീമേക് ചെയ്യുന്നുണ്ട് എന്ന വാർത്തകളും വന്നിരുന്നു. ശ്രീജിത്ത് ഇടവന സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ഫൈസൽ അലി ആണ്. ഏതായാലും കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ രസികൻ ചിത്രം പ്രേക്ഷകർക്ക് ഒരു ചിരി വിരുന്നു തന്നെയാവും സമ്മാനിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.