സുഗീത് സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം ശിക്കാരി ശംഭു നാളെ പ്രദർശനം ആരംഭിക്കുകയാണ്. ഓർഡിനറി, മധുര നാരങ്ങാ എന്നീ രണ്ടു സൂപ്പർ ബോക്സ് ഓഫീസ് വിജയങ്ങൾ നൽകിയ ടീം ആണ് കുഞ്ചാക്കോ ബോബൻ- സുഗീത് ടീം എന്നത് ഈ ചിത്രത്തെ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാക്കി മാറ്റുന്നു. ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് അണിയറ പുറത്തുവിട്ടിരിക്കുകയാണ്.
ശിക്കാരി ശംഭുവിൽ കുഞ്ചാക്കോ ബോബനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ഹരീഷ് കണാരനും എത്തുന്നുണ്ട്. ശിവദാ നായികാ വേഷത്തിൽ എത്തുന്നത്. ഈ ചിത്രത്തിന് സംഗീതം പകർന്നത് ശ്രീജിത് ഇടവനയും ദൃശ്യങ്ങൾ ഒരുക്കിയത് ഫൈസൽ അലിയും ആണ്.ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ ആണ് ഈ ചിത്രം. കോമെഡിയും ആവേശവും നിറഞ്ഞ ഈ ചിത്രത്തിൽ മാസ്സ് ഗെറ്റപ്പിൽ ആണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. മാസ്സും കോമെഡിയും ത്രില്ലും നിറച്ചു കഥ പറഞ്ഞിരിക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.
ഏയ്ഞ്ചൽ മരിയ സിനിമയുടെ ബാനറിൽ എസ് കെ ലോറൻസ് നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നിഷാദ് കോയ ആണ്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.