കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് ഒരുക്കിയ നാലാമത്തെ ചിത്രമാണ് ശിക്കാരി ശംഭു. ഓർഡിനറി, ത്രീ ഡോറ്റ്‌സ്, മധുര നാരങ്ങാ എന്നീ ചിത്രങ്ങൾക്ക് ശേഷം സുഗീത് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ഈ ചിത്രം ഈ മാസം പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. നിഷാദ് കോയ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ ക്രിസ്മസിന് റിലീസ് ചെയ്യും എന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നു എങ്കിലും പിന്നീട്ട് ഈ ചിത്രം ജനുവരി റിലീസ് ആയി മാറ്റുകയായിരുന്നു. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ ഇന്നലെ റിലീസ് ചെയ്തു . മഴ സോങ് എന്ന പേരിൽ പുറത്തിറങ്ങിയ ഈ ഗാനം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടി എടുക്കുന്നത്.
ഹരിചരണും റോഷ്‌നി സുരേഷും ചേർന്ന് പാടിയ ഈ റൊമാന്റിക് ഗാനം രചിച്ചത് സന്തോഷ് വർമയും സംഗീതം പകർന്നത് ശ്രീജിത്ത് ഇടവനയും ആണ്. ശിവദ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അൽഫോൻസാ, കൃഷ്ണ കുമാർ, സലിം കുമാർ, ഹാരിഷ് കണാരൻ, ധർമജൻ, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ഏയ്ഞ്ചൽ മരിയ സിനിമയുടെ ബാനറിൽ എസ് കെ ലോറെൻസ് ആണ് ശിക്കാരി ശംഭു നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ മികച്ച ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഏതായാലും ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കുഞ്ചാക്കോ ബോബൻ ചിത്രമാണ് ശിക്കാരി ശംഭു
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.