കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് ഒരുക്കിയ ശിക്കാരി ശംഭു കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയേറ്ററുകളിൽ എത്തിയത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ തന്നെ പ്രേക്ഷകർ മികച്ച അഭിപ്രായങ്ങളുമായി ആണ് ഈ ചിത്രത്തെ വരവേറ്റത്. ബോക്സ് ഓഫീസിലും ഗംഭീര ഓപ്പണിങ് നേടിയ ഈ ചിത്രം ഇപ്പോൾ വമ്പൻ വിജയത്തിലേക്കാണ് കുതിക്കുന്നത്. യുവാക്കൾക്ക് ഒപ്പം കുടുംബ പ്രേക്ഷകരും ഏറ്റെടുത്തതാണ് ഈ ചിത്രത്തിന്റെ വിജയ കാരണം. പ്രേക്ഷകരെ ഒരുപാടു ചിരിപ്പിക്കുന്ന ഈ ചിത്രം മികച്ച സസ്പെൻസ് നില നിർത്തുന്നതും ഇതിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്. കുഞ്ചാക്കോ ബോബനൊപ്പം ഹാരിഷ് കണാരൻ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് നടത്തിയ ഗംഭീര പെർഫോമൻസാണ് ഈ ചിത്രത്തിന് മുതൽകൂട്ടായത്. ആദ്യം മുതൽ അവസാനം വരെ മികച്ച കോമഡി നമ്പറുകളുമായി ഈ ടീം പ്രേക്ഷകരെ കൈയ്യിലെടുത്തു .
കുഞ്ചാക്കോ ബോബൻ പതിവ് പോലെ കോമെഡിയും റൊമാൻസും അതിനൊപ്പം മാസ്സ് പരിവേഷത്തിലും നിറഞ്ഞാടിയപ്പോൾ വിഷ്ണു ഉണ്ണികൃഷ്ണൻ ഒരിക്കൽ കൂടി തന്റെ മികച്ച പ്രകടനം ആവർത്തിച്ചു. കോമെഡിയും റൊമാൻസും വിഷ്ണുവിനും കയ്യടി നേടി കൊടുത്തു. എന്നാൽ ഏറ്റവും കൂടുതൽ അഭിനന്ദനം സ്വന്തമാക്കിയത് ഹാരിഷ് കണാരൻ ആയിരുന്നു. തുടക്കം മുതൽ അവസാനം വരെ ഹാരിഷ് പറയുന്ന ഓരോ തമാശകൾക്കും വമ്പൻ കയ്യടിയാണ് ലഭിച്ചത്. ഓരോ സന്ദർഭങ്ങളിലും ഈ നടന്റെ സ്വാഭാവികമായ സംഭാഷണ ശൈലി തീയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ അലയൊലികൾ സൃഷ്ടിക്കുകയാണ്. നജിം കോയ രചിച്ച ഈ ചിത്രത്തിൽ ശിവദ, അൽഫോൻസാ, സലിം കുമാർ, കൃഷ്ണ കുമാർ, മണിയൻ പിള്ളൈ രാജു , ജോണി ആന്റണി , അജി ജോൺ എന്നിവരും അഭിയിച്ചിട്ടുണ്ട്. ഏയ്ഞ്ചൽ മരിയ സിനിമയുടെ ബാനറിൽ എസ് കെ ലോറെൻസ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.