തമിഴ് സിനിമലോകത്ത് കൂടുതലും മാസ്സ്- മസാല ചിത്രങ്ങൾക്ക് മാത്രമായിരുന്നു ഒരു കാലത്ത് തമിഴന്മാർ പ്രാധാന്യം നൽകിയിരുന്നത്. പരീക്ഷണ ചിത്രങ്ങൾ ചിത്രീകരിക്കാൻ പോലും ആരും മുന്നോട്ട് വന്നിരുന്നില്ല. 2005ൽ പുറത്തിറങ്ങിയ ഗജിനിയിലൂടെയാണ് എ. ആർ മുരുഗദോസ് അതിന് ഒരു അന്ധ്യം കുറിച്ചത്, വളരെ വിപുലമായ സിനിമ എന്ന് തന്നെ അതിനെ വിശേഷിപ്പിക്കണം. സൂര്യ കേന്ദ്ര കഥാപാത്രമായിയെത്തിയ ചിത്രം ഏറെ അഭിനയ പ്രാധാന്യമുള്ളതായിരുന്നു. അദ്ദേഹത്തിന്റെ മികവുറ്റ പ്രകടനത്തിന് തമിഴ് നാട് സ്റ്റേറ്റ് അവാർഡ് വരെ അദ്ദേഹത്തെ തേടിയെത്തി. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്, അതിൽ ഒന്ന് സ്റ്റൈലിഷ് കഥാപാത്രവും മറ്റേത് മുടിയെല്ലാം പറ്റ വെട്ടിയ കഥാപാത്രവുമായിരുന്നു. ഗജിനി ഇറങ്ങിയ ശേഷം പലരും പറ്റ വെട്ടുകയും ഒരു വരപോലെ നടുഭാഗത്ത് മുടി കളഞ്ഞു ഗജിനി സ്റ്റൈൽ എന്ന് പറഞ്ഞു നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
ഏകദേശം 13 വേഷങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നാൽപോലും ജനങ്ങൾ ആ ലുക്കും കഥാപാത്രത്തെയും ഇന്നും ഓർത്തിരിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ ഓപ്പണിങ് ബാറ്റ്സ്മാൻ ഗബ്ബർ എന്ന് അറിയപ്പെടുന്ന ധവാനാണ് ഗജിനി ലുക്കിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ച ചിത്രത്തിൽ എല്ലാവരും ഒന്നടങ്കം പറയുന്നതും ആ പഴയ ഗജിനിയെ കുറിച് തന്നെയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഓരോ പര്യടനത്തിലും താരം വ്യത്യസ്ത ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഇതിന് മുമ്പ് സാക്ഷാൽ സൂര്യയുടെ ലുക്കിൽ തന്നെ വന്നിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ അഞ്ജാൻ ലുക്കിൽ വരുകയും സമൂഹ മാധ്യമങ്ങളിൽ ആ ചിത്രം വൻ തരംഗം സൃഷ്ടിച്ചിരുന്നു. ഓരോ സിനിമയിലും വ്യത്യസ്ത ലുക്കിൽ വരുന്ന താരമാണ് സൂര്യ, ഒരുകാലത്ത് സൗത്ത് ഇന്ത്യയിലെ തന്നെ ട്രെൻഡ്സെറ്റർ കൂടിയായിരുന്നു അദ്ദേഹം.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.