പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണൻ നായക വേഷത്തിൽ എത്തുന്ന ഷിബു എന്ന ചിത്രം ഇന്ന് റിലീസ് ചെയ്യുകയാണ്. ഇത് തങ്ങളുടെ ഒരു വലിയ സ്വപ്നം ആണെന്നും എല്ലാവരും കൂടെ ഉണ്ടാവണം എന്നുമാണ് കാർത്തിക് ആവശ്യപ്പെടുന്നത്. ഒരു കടുത്ത ദിലീപ് ആരാധകന്റെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് 32-ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവർ ചേർന്നാണ്. ഇവർ കഥ രചിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് പ്രണീഷ് വിജയൻ ആണ്. അഞ്ജു കുര്യൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്.
കാര്‍ഗോസ് സിനിമാസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷിബുവിന് വേണ്ടി സംഗീതം ഒരുക്കിയത് സച്ചിൻ വാര്യരും വിഘ്‌നേശ് ഭാസ്കരനും ചേർന്നാണ്. ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നൗഫൽ അബ്ദുള്ളയും ഇതിനു വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ഷബീർ അഹമ്മദും ആണ്. ബിജു കുട്ടൻ, ഐശ്വര്യ, സലിം കുമാർ, നസീർ സംക്രാന്തി, ലുക്മൻ, വിനോദ് കോവൂർ, സ്നേഹ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ഒരു റൊമാന്റിക് കോമഡി ചിത്രമായി ആണ് ഷിബു ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ റിലീസ് ചെയ്തത് ജനപ്രിയ നായകൻ ദിലീപ് ആണ്. ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം ഒരു ജൂനിയർ ആര്ടിസ്റ് ആയി എത്തിയ കാർത്തിക് ഒരുപാട് ഓഡിഷനുകളിലൂടെ ആണ് മുന്നോട്ടു വന്നത്. സിനിമാ പാരമ്പര്യമോ സിനിമാ ബന്ധങ്ങളോ ഇല്ലാതെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന കാർത്തിക് എന്ന സാധാരണ യുവാവിന്റെ സ്വപ്ന സാക്ഷാത്കാരം ആണ് ഷിബു എന്ന ഈ ചിത്രത്തിലെ നായക വേഷം
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.