ജനപ്രിയ നടൻ ബിജു മേനോനെ നായകനാക്കി ഷാഫി ഒരുക്കിയ കോമഡി എന്റെർറ്റൈനെർ ഷെർലക് ടോംസ് നാളെ മുതൽ കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. വമ്പൻ നിർമ്മാണ -വിതരണ ബാനർ ആയ ഗ്ലോബൽ യുണൈറ്റഡ് മീഡിയ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് സച്ചി, ഷാഫി, നജിം കോയ എന്നിവർ ചേർന്നണ്. സച്ചിയും നജിം കോയയും ചേർന്ന് കഥ രചിച്ചിരിക്കുന്നു ഈ ചിത്രത്തിൽ ബിജു മേനോൻ ഷെർലക് ഹോംസ് ആരാധകൻ ആയ ടോംസ് എന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെ ആണ് അവതരിപ്പിക്കുന്നത്. ടോംസിന്റെ കുടുംബ ജീവിതവും ഔദ്യോഗിക ജീവിതവും ഈ ചിത്രത്തിൽ കാണിക്കുന്നുണ്ട്. ഷാഫി ചിത്രങ്ങൾ എന്നും ചിരിയുടെ പൂരം ആണ് നമ്മുക്ക് സമ്മാനിച്ചിട്ടുള്ളത് . അതുപോലെ തന്നെ ഷെർലക് ടോംസും ഒരു ചിരിപ്പൂരം ആയിരിക്കും സമ്മാനിക്കുക എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.
ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് എത്തി കഴിഞ്ഞു. വമ്പൻ റിലീസ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബിജു മേനോന് പുറമെ ഈ ചിത്രത്തിൽ ശ്രിന്ദ, സലിം കുമാർ, മിയ ജോർജ് എന്നിവരും മികച്ച വേഷങ്ങൾ ആണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം വിജയ രാഘവൻ, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, സോഹൻ ലാൽ, ഹരീഷ് കണാരൻ, നോബി, കോട്ടയം നസിർ, റാഫി എന്നിവരും ഈ ചിത്രത്തിന്റെ ഭാഗം ആണ്. ബിജിപാൽ സംഗീതവും ആൽബി ദൃശ്യങ്ങളും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും ഇതിനോടകം തന്നെ സൂപ്പർ ഹിറ്റ് ആണ്. ഏതായാലും ഒരു സൂപ്പർ വിജയത്തിൽ കുറഞ്ഞതൊന്നും പ്രേക്ഷകരും പ്രതീക്ഷിക്കുന്നില്ല ഷെർലക് ടോംസ് എന്ന ഈ ചിത്രത്തിൽ നിന്ന്.
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…
ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…
This website uses cookies.