ഷാഫി സംവിധാനം ചെയ്ത കോമഡി എന്റെർറ്റൈനെർ ഷെർലക് ടോംസ് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ജനപ്രിയ നടൻ ബിജു മേനോൻ നായകനായി എത്തിയ ഈ ചിത്രം രചിച്ചിരിക്കുന്നത് ഷാഫി, സച്ചി, നജിം കോയ എന്നിവർ ചേർന്നാണ്. ഗ്ലോബൽ യുണൈറ്റഡ് മീഡിയ നിർമ്മിച്ച ഈ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവുമായാണ് പ്രദർശനം ആരംഭിച്ചത്.
വളരെ രസകരമായി കഥ പറയുന്ന ഈ കോമഡി ത്രില്ലർ ഇരു കയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചതോടെ ബിജു മേനോന് ഈ വർഷത്തെ രണ്ടാമത്തെ സൂപ്പർ ഹിറ്റ് ആണ് സ്വന്തമായത്. ഈ വർഷം ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്ത രഞ്ജൻ പ്രമോദ് ചിത്രം രക്ഷാധികാരി ബൈജു ആണ് ബിജു മേനോന്റെ ഈ വർഷത്തെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രം.
പിന്നീട് അൻസാർ ഖാൻ സംവിധനം ചെയ്ത ലക്‌ഷ്യം മെയ് മാസത്തിൽ വന്നിരുന്നു എങ്കിലും അതിനു വേണ്ടത്ര ശ്രദ്ധ നേടാൻ കഴിഞ്ഞില്ല.
ഷെർലക് ഹോംസ് ആരാധകനായ തോമസ് എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ ഷെർലക് ടോംസിൽ അവതരിപ്പിക്കുന്നത്. ബിജു മേനോന്റെ മിന്നുന്ന പ്രകടനത്തിനൊപ്പം സലിം കുമാർ, ഹാരിഷ് കണാരൻ, കോട്ടയം നസീർ, കലാഭവൻ ഷാജോൺ, ശ്രിന്ദ എന്നിവരുടെയും മിന്നുന്ന പ്രകടനം ഈ ചിത്രത്തെ ഒരു ചിരിപൂരമാക്കി മാറ്റി. ഗംഭീര ക്ലൈമാക്സ് ആണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തതോടെയാണ് ചിത്രം സൂപ്പർ ഹിറ്റ് സ്റ്റാറ്റസിലേക്കു കുതിച്ചത് എന്ന് പറയാം. ബിജിപാൽ ഈ ചിത്രത്തിന് വേണ്ടി ഈണം നൽകിയ ഗാനങ്ങളും ഹിറ്റ് ആണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.