ജനപ്രിയ സംവിധായകൻ ഷാഫി ബിജു മേനോനെ നായകനാക്കി ഒരുക്കിയ ഷെർലക് ടോംസ് എന്ന കോമഡി ത്രില്ലർ ഇന്ന് പ്രദർശനം ആരംഭിച്ചു. സച്ചി, ഷാഫി, നജിം കോയ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ്. ഷെർലക് ഹോംസിന്റെ കടുത്ത ആരാധകനായ തോമസ് എന്ന കഥാപാത്രത്തെ ആണ് ബിജു മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. വളരെ രസകരമായ മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ഈ കോമഡി ത്രില്ലർ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ഈ ചിത്രത്തിന് ആദ്യ ദിനം മുതൽ തന്നെ കുടുംബ പ്രേക്ഷകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ബിജു മേനോന്റെ ഗംഭീര പെർഫോമൻസ് ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബിജു മേനോൻ ഷെർലക് ടോംസ് ആയി തകർത്തു വാരി. അതുപോലെ തന്നെ പ്രേക്ഷകർ ഏറെ ഇഷ്ടപെട്ട കഥാപാത്രങ്ങൾ ആയിരുന്നു പോലീസ്‌കാർ ആയി എത്തിയ കോട്ടയം നസിറിന്റെയും ഹാരിഷ് കണാരന്റെയും കഥാപാത്രങ്ങൾ. തിയേറ്ററിൽ ഇരുവരും പൊട്ടിച്ചിരി പടർത്തി.
സുരേഷ് കൃഷ്ണ അവതരിപ്പിച്ച ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനും ഏറെ ചിരിപ്പിച്ച കഥാപാത്രം ആയിരുന്നു. ബിജിപാൽ ഈണം നൽകിയ ഗാനങ്ങൾ മികച്ചു നിന്നപ്പോൾ ആൽബി ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തിന് മുതൽക്കൂട്ടായി മാറി. ശ്രിന്ദയും മിയയും അവതരിപ്പിച്ച സ്ത്രീ കഥാപാത്രങ്ങളും കയ്യടി നേടുന്നുണ്ട് ചിത്രത്തിൽ. ഏതായാലും കുടുംബ പ്രേക്ഷകരുടെ ആദ്യ ചോയ്സ് ആയിട്ട് ഈ സീസണിൽ ഷെർലക് ടോംസ് മാറുമെന്നുറപ്പായി കഴിഞ്ഞു.
സലിം കുമാർ, വിജയ രാഘവൻ, കലാഭവൻ ഷാജോൺ, നോബി, , റാഫി എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാവരും ചേർന്ന് ഒരു ചിരിപ്പൂരം തന്നെയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.