നവാഗതനായ തരുൺ മൂർത്തി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ഓപ്പറേഷൻ ജാവ. കഴിഞ്ഞദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി 12 ന് റിലീസ് ചെയ്യുന്ന ചിത്രം എറണാകുളത്തെ ഷേണായീസ് തീയേറ്ററിലെ ഉദ്ഘാടനചിത്രം ആവും. നാലുവർഷം നീണ്ടുനിന്ന നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം അഞ്ച് സ്ക്രീനുകൾ ഉൾപ്പെടെ ഡിജിറ്റല്‍ പ്രൊജക്ടറുകളോടെ മള്‍ട്ടിപ്ലക്സുകളായി ഷേണായീസ് മാറിയിരിക്കുകയാണ്. ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച തീയേറ്ററിൽ ആദ്യ പ്രദർശനം നടത്തുന്നത് ഓപ്പറേഷൻ ജാവ എന്ന ചിത്രമായിരിക്കും.
നീണ്ട താരനിര കൊണ്ട് തന്നെ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൈൻ ടോ ചാക്കോ, വിനായകൻ, ബാലു വർഗീസ്, ലുക്ക്മാൻ, ഇർഷാദ് അലി, ബിനു പപ്പു, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയൻ, പി ബാലചന്ദ്രൻ, മമ്മിത ബൈജു, ധന്യ അനന്യ, മാത്യു തോമസ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. റോ-ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് വി സിനിമാസിന്റെ ബാനറിൽ പത്മ ഉദയ് ആണ്.
ഫായിസ് സിദ്ദിഖ് ചായാഗ്രഹണം നിർവഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിംഗ്. സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. മനോഹരമായ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് ജോയ് പോളാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി കെ,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ഉദയ് രാമചന്ദ്രന്‍, കല ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍ തുടങ്ങിയവരാണ്. ഡോൾബി അറ്റ്മോസ് 7.1 ൽ ശബ്ദമിശ്രണം നടത്തിയിരിക്കുന്നത് വിഷ്ണു, ശ്രീ ശങ്കർ എന്നിവരാണ്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.