മലയാളത്തിൽ ഒരുപിടി മികച്ച സിനിമകൾ നിർമ്മിച്ച ആളാണ് ഷെബിൻ ബക്കർ. ഈ അടുത്തിടെ റിലീസ് ചെയ്തു സൂപ്പർ ഹിറ്റായി മാറിയ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രമുൾപ്പെടെ ആറു ചിത്രങ്ങൾ ഷെബിൻ ബക്കർ നിർമ്മിച്ചു കഴിഞ്ഞു. മുല്ല എന്ന ലാൽ ജോസ്- ദിലീപ് ചിത്രം നിർമ്മിച്ചു മലയാളത്തിൽ എത്തിയ ഈ നിർമ്മാതാവ് പിന്നീട് പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും എന്ന ലാൽ ജോസ്- കുഞ്ചാക്കോ ബോബൻ ചിത്രം, ചാർളി എന്ന ദുൽഖർ ചിത്രം, ടേക്ക് ഓഫ്, തട്ടിൻപുറത്തു അച്യുതൻ, ഇപ്പോൾ തണ്ണീർ മത്തൻ ദിനങ്ങൾ എന്നിവയുടെ നിർമ്മാതാവായി. എന്നാൽ ഈ നിർമ്മാതാവിന്റെ ഒരു സ്വപ്ന ചിത്രം എന്ന് പറയുന്നത് മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഒന്നിക്കുന്ന ഒരു ചിത്രമാണ്.
മെഗാ സ്റ്റാർ മമ്മൂട്ടിയേയും യുവ നിരയിലെ താരമായ ദുൽഖറിനേയും ഒന്നിപ്പിക്കാൻ ഇതിനു മുൻപും പലരും ശ്രമിച്ചിട്ടുണ്ട് എങ്കിലും മികച്ച തിരക്കഥയുടെ അഭാവത്തിൽ ആ ശ്രമങ്ങൾ നടക്കാതെ പോവുകയായിരുന്നു. ഈ അച്ഛനും മകനും ഒന്നിക്കുമ്പോൾ ഉള്ള പ്രേക്ഷക പ്രതീക്ഷകളെ സാധൂകരിക്കുന്ന ഒരു ചിത്രമാവണം അവർക്കു മുന്നിൽ എത്തിക്കേണ്ടത് എന്നതാണ് അത്തരം ഒരു ചിത്രമൊരുക്കാൻ മുന്നോട്ടു വരുന്ന സംവിധായകനും എഴുത്തുകാരനും നിർമ്മാതാവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുക്കാൻ ഷെബിൻ ബക്കറിന് കഴിയും എന്ന് തന്നെയാണ് മമ്മൂട്ടി- ദുൽഖർ ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിക്കുന്നത്. മെഗാ സ്റ്റാറിനെയും സ്റ്റൈലിഷ് സ്റ്റാർ ദുൽഖറിനെയും ഒരുമിച്ചു സ്‌ക്രീനിൽ കാണാൻ സാധിക്കുമെന്നും അതിനു ഷെബിൻ ബക്കർ ഒരു കാരണമായി മാറും എന്നും നമ്മുക്ക് പ്രതീക്ഷിക്കാം.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.