Sharukh khan's red chillies entertainment handles DI and colouring in kayamkulam kochunni
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 45 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത് ബോബി- സഞ്ജയ് എന്നിവരാണ്. എസ്രയിലൂടെ മലയാളികൾക്ക് സുപരിച്ചതയായ പ്രിയ ആനന്ദാണ് നിവിൻ പോളിയുടെ നായികയായി വേഷമിടുന്നത്. മോഹൻലാൽ ചിത്രത്തിൽ ഇത്തിക്കര പക്കിയായി പ്രത്യക്ഷപ്പെടുന്നത്. കായംകുളം കൊച്ചുണ്ണി എന്ന മോഷ്ടാവിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരു മാസ്സ് എന്റർട്ടയിനർ തന്നെയാണ് അണിയിച്ചൊരുക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.
കായംകുളം കൊച്ചുണ്ണിയുടെ കളറിങ് നടത്തിയിരിക്കുന്നത് ബോളിവുഡ് താരം ഷാരുഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ സിനിമ പ്രേമികൾ ഒന്നടങ്കം മലയാള സിനിമ തന്നെയാണോ എന്ന് സംശയിച്ചതിന് പ്രധാന കാരണം കളറിങ് തന്നെയായിരുന്നു. ബോളിവുഡ് ചിത്രങ്ങളിലെ കളറിങ്ങാണ് കൊച്ചുണ്ണിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഡി.ഐ ചെയ്ത കെന്നിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. റെഡ് ചില്ലീസ് പോലെയൊരു വലിയ കമ്പനിയിൽ കെന്നിനും അദ്ദേഹത്തിന്റെ ഉപകരണങ്ങൾക്കുമൊപ്പം നാല് ദിവസം ചിലവഴിക്കുവാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന് സംവിധായകൻ റോഷൻ ആൻഡ്രൂസ് പറയുകയുണ്ടായി. റെഡ് ചില്ലീസ് പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വി.എഫ്.എക്‌സ് കമ്പനികളിൽ ഒന്നാണ്. ഷാരുഖ് ചിത്രം ‘സീറോ’ യുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്.
സണ്ണി വെയ്ൻ, ബാബു ആന്റണി, സുധീർ കരമന, ഷൈൻ ടോം ചാക്കോ, ഇടവേള ബാബു, അമിത്, തെസ്നി ഖാൻ, സന അൽത്താഫ് തുടങ്ങിയവരും കായംകുളം കൊച്ചുണ്ണിയിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ബിനോട് പ്രദനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീകാർ പ്രസാദാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത്.
ഓഗസ്റ്റ് 18ന് വമ്പൻ റീലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും. കേരളത്തിൽ മാത്രമായി 300ഓളം തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.